ബജറ്റ് രൂപീകരണവും നടപ്പിലാക്കലും.
സർക്കാർ വകുപ്പുകളിലും മുൻഗണനാ മേഖലകളിലും കാര്യക്ഷമമായ വിഭവ വിന്യാസം നടത്തൽ.
സുതാര്യതയോടെയുള്ള സുസ്ഥിര വായ്പ മാനേജ്മെൻറ്.
വിശാലമായ അടിസ്ഥാന നികുതിയും നികുതിയേതര ഘടനയും വഴി വിഭവ സമാഹരണം.
സഹായ മൂലധസമാഹരണം - സംസ്ഥാന പദ്ധതി, വിദേശസഹായ പദ്ധതികൾ, കിഫ്ബി എന്നിവയിൽ നിന്ന് മതിയായ വിഭവങ്ങൾ വിനിയോഗിക്കുന്നതിലൂടെ സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസനം.
പൊതു സാമ്പത്തിക തത്വങ്ങൾക്കനുസൃതമായി വിവേകപൂർണ്ണമായ ചെലവഴിക്കൽ.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭക്ഷമത വർധിപ്പിക്കുകയും അതുവഴി സംസ്ഥാന ബജറ്റിലുള്ള അവരുടെ ആശ്രയം കുറയ്ക്കുകയും ചെയ്യുന്നു.
ധനകാര്യ വകുപ്പിന്റെ വിവരസാങ്കേതിക ഇൻഫ്രാസ്ട്രക്ചർ വിഭാഗം ശക്തിപ്പെടുത്തി ക്ഷേമ ആനുകൂല്യങ്ങളുടെ ഓട്ടോമേഷൻ, ദൃശ്യപരത, സുതാര്യത, ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കൽ ഉൾപ്പെടെ നടപ്പിലാക്കി മികച്ച സേവനം ഉറപ്പാക്കുന്നതിന്.
ധനകാര്യ വകുപ്പിന്റെ ഇൻസ്പെക്ഷൻ വിഭാഗവും സ്റ്റേറ്റ് ഓഡിറ്റ് വകുപ്പും മുഖേന ധനകാര്യ അച്ചടക്കവും ഉത്തരവാദിത്വവും ഉറപ്പു വരുത്തുക.