http://www.finance.kerala.gov.in/includeWeb/imgViewer.jsp?imde=bdgt&fname=cover-Mal-20-21.jpg&ctgry=20-21

ഉള്ളടക്കം

 

ആമുഖം

 

വൻകിട നിക്ഷേപ പദ്ധതികൾ

 

വികേന്ദ്രീകൃത സമീപനം

 

പാക്കേജുകൾ

 

കൃഷിയും പരമ്പരാഗത മേഖലകളും

 

മറ്റു മേഖലകൾ

 

നികുതി നിർദ്ദേശങ്ങൾ

 

ഉപസംഹാരം

 

 

 

സർ,

1)               രാജ്യം അഭിമുഖീകരിക്കുന്ന, അസാധാരണമായ വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് 2020-21 ധനകാര്യ വർഷത്തേയ്ക്കുള്ള ബജറ്റ് ഞാൻ സഭ മുമ്പാകെ സമർപ്പിക്കുന്നത്. ബജറ്റ് നിർദ്ദേശ ങ്ങളിലേയ്ക്ക് കടക്കുന്നതിനു മുമ്പ് ഈ സാഹചര്യത്തിന്റെ ഗൗരവം നാം മനസിലാ ക്കേണ്ടതുണ്ട്.

I

ആമുഖം

^^

ഉള്ളടക്കം

വർഗീയവിപത്ത്

2)               ജനാധിപത്യവും സ്വേച്ഛാധിപത്യവും ഇന്ത്യയിൽ മുഖാമുഖം നിൽക്കുകയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ മാത്രം സംസാരിക്കുന്ന കേന്ദ്രഭരണാധികാരികൾ. അക്രമവും ഹിംസയു മാണ് കർമ്മം എന്നു വിശ്വസിക്കുന്ന അണികൾ. വർഗ്ഗീയവൽക്കരണത്തിനു പൂർണ്ണമായി കീഴ്പ്പെട്ട ഭരണസംവിധാനം. ഇതാണ് സാമാന്യമായി പറഞ്ഞാൽ ഇന്നത്തെ ഇന്ത്യ.

3)               സർ, ഒരു രാജ്യത്തിന്റെ മുന്നിലെ പഥങ്ങൾ എന്ന ലേഖനത്തിൽ ആനന്ദ് ഉന്നയിച്ച സംശയം ഞാൻ ഉദ്ധരിക്കട്ടെ.അഭ്യസ്തവിദ്യരും ബൗദ്ധിക രംഗത്ത് മുന്നിൽ നിൽക്കുന്നതുമായ ഒരു സമൂഹം എങ്ങനെയാണ് പെട്ടെന്ന് ഒരു ജനതയുടെയാകെ നേരെയുള്ള വെറുപ്പിനാൽ ആവേശിക്കപ്പെടുകയും അവിശ്വസനീയമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നത്?

4)               അൻഅലിഎഴുതിയതുപോലെ

മനസ്സാലെ നമ്മൾ

നിനയ്ക്കാത്തതെല്ലാം

കൊടുങ്കാറ്റുപോലെ

വരുന്ന കാലത്താണ്ഇന്നു നമ്മൾ ജീവിക്കുന്നത്. പകയാണ് പതാക

ഭീകരതയാണ് നയതന്ത്രം

ആക്രമണമാണ് അഭിവാദനം

ഓരോ പൗരനും ഓരോ പൊട്ടിത്തെറി എന്ന്
ഒ പി സുരേഷ് ഈ സാഹചര്യത്തെ അക്ഷരാർ ത്ഥത്തിൽ ആറ്റിക്കുറുക്കുന്നു. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്തു പടർത്തുന്ന ആശങ്ക വാക്കുകൾ ക്കതീതമാണ്.

സർ, ഭയം ഒരു രാജ്യമാണ്

അവിടെ നിശ്ശബ്ദത ഒരു (ആ)ഭരണമാണ് എന്ന വരികൾ കുറിച്ചത് വയനാട് മീനങ്ങാടിഹയർ സെക്കൻഡറി സ്കൂളിലെ ദ്രുപത് ഗൗതം എന്ന പതിനഞ്ചുകാരനായ വിദ്യാർത്ഥിയാണെന്ന് ഓർക്കുക. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവനയെ പ്പോലും ഭയം ഗ്രസിച്ചു കഴിഞ്ഞു. ഇന്നലെ വരെ ഇന്ത്യാക്കാരായി ജീവിച്ച പത്തൊമ്പതു ലക്ഷ ത്തോളം അസംകാരുടെ തലയ്ക്കു മുകളിൽ തടങ്കൽപ്പാളയത്തിന്റെ ഭീഷണി ഉയർന്നിരി ക്കുകയാണ്.,

തെറ്റിവരച്ച വീട്

ഒരു കുട്ടി റബ്ബർ കൊണ്ട്

മാച്ചു കളഞ്ഞതുപോലെ

വീടുനഷ്ടമായതിനെക്കുറിച്ച് പി.എൻ ഗോപീകൃഷ്ണൻ എഴുതിയിട്ടുണ്ട്. അതേ ലാഘവത്തോടെയാണ് പ്രജകളുടെ പൗരത്വം ഭരണാധികാരികൾ മായിച്ചു കളയാനൊരുങ്ങുന്നത്.പക്ഷെ, സർ, ഈ ഭീഷണിയെ വകവെച്ചുകൊടുക്കാനാവില്ല. ഇന്ത്യയെ വിട്ടുകൊടുക്കില്ല എന്ന് ശപഥം ചെയ്ത് തെരുവിലിറങ്ങിയ യുവാക്കളിലാണ് ഈ രാജ്യത്തിന്റെ ഭാവി. ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയെ തുരങ്കം വയ്ക്കുന്ന പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രക്ഷോഭങ്ങൾ ഉയരുകയാണ്.

5)               സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും വലിയ പ്രക്ഷോഭകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വിദ്യാർത്ഥികളും സ്ത്രീകളും യുവാക്കളുമാണ് ഈ പ്രക്ഷോഭത്തിന്റെ മുൻപന്തിയിൽ. പ്രഭാവർമ്മ ചൂണ്ടിക്കാട്ടിയ

'അട്ടഹാസത്തിന്റെ മുഴക്കവും,

ചിലമ്പുന്ന പൊട്ടിക്കരച്ചിലിന്റെ കലക്കവും,

നിതാന്തമായ വൈരക്കരിന്തേളിളക്കവും'

സൃഷ്ടിയ്ക്കുന്ന ഭീതിയ്ക്ക് ഒരിഞ്ചു കീഴടങ്ങില്ല എന്ന മുഷ്ടി ചുരുട്ടലിൽ ഇരമ്പുകയാണ് കാമ്പസുകൾ. മഞ്ഞിന്റെ മീതേ

പന്തമായ് പെൺകുട്ടികൾ,

സംഘവാദ് സേ ആസാദി മുഴക്കുന്നു

എന്ന വിനോദ് വൈശാഖിയുടെ വരികൾ ആ ഇരമ്പലിന്റെ നേർക്കാഴ്ചയാണ്.

ഞങ്ങളാണ്, ഞങ്ങളാണ് ഞങ്ങളാണ് യൗവ്വനം

നിങ്ങള്‍ വീണിടാതെ വയ്യ

ഹാ ചവറ്റു കൂനയില്‍.. എന്ന റഫീഖ് അഹമ്മദിന്റെ പ്രതീക്ഷ യാഥാർത്ഥ്യമാവുക തന്നെ ചെയ്യും.

6)               ഈ സമരങ്ങൾക്കാകെ കേരളം ആവേശം പകർന്നു എന്ന യാഥാർത്ഥ്യം, സർ, ഏതു മലയാളിയെയാണ് ആവേശഭരിതനാക്കാത്തത്? എത്രയോ മേഖലകളിൽ ഇന്ത്യയ്ക്ക് മാതൃക യാണ് കേരളം. രാജ്യം നിലനിൽപ്പു ഭീഷണി നേരിടുമ്പോൾ ഒരുമയുടെ പുതിയ മാതൃക സൃഷ്ടിക്കണം കേരളം. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച്, എൽഡിഎഫും യുഡിഎഫും ഒരുമിച്ച് പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സംയുക്ത സമരം സംഘടിപ്പിച്ചത് മറ്റു സംസ്ഥാനങ്ങൾക്കൊരു വിസ്മയമായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരേ സമരപ്പന്തലിൽ സത്യഗ്രഹ മിരുന്നത് രാജ്യത്തിനാകെ ആവേശം പകർന്ന സന്ദേശമായിരുന്നു. തുടർന്ന് ഈ വർഗീയ ഭേദഗതിയ്ക്കെതിരെ ഏകകണ്ഠമായി കേരള നിയമസഭ നിയമം പാസാക്കി. കേന്ദ്രസർക്കാരി നെതിരെ സുപ്രിംകോടതിയിൽ ആർട്ടിക്കിൾ 130 പ്രകാരം കേസു കൊടുത്തപ്പോഴും നാം ഒറ്റക്കെട്ടായിരുന്നു. കേരളത്തിൽ രൂപപ്പെട്ട ഈ ഒരുമയെ വിസ്മയത്തോടെയാണ് ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങൾ വീക്ഷിച്ചത് എന്നു പറയാൻ എനിക്ക് അഭിമാനമുണ്ട്.

7)               ബെന്യാമിന്റെ മഞ്ഞപ്പൂനിറമുള്ള പകലുകൾ എന്ന നോവലിൽ ഫ്രീഡം എന്നൊരു അധ്യായമുണ്ട്. അതിങ്ങനെ ആരംഭിക്കുന്നു... ഉച്ച കഴിഞ്ഞ് മൂന്നു മണിയായപ്പോഴേയ്ക്കും ജനങ്ങൾ തെരുവിലൂടെ പതിയെപ്പതിയെ ഒഴുകാൻ തുടങ്ങി.... ചിലർ രാജ്യത്തിന്റെ
ദേശീയ പതാകയും ചിലർ സമാധാനത്തിന്റെ വെള്ളക്കൊടിയും പിടിച്ചിട്ടുണ്ടായിരുന്നു. ചിലരാകട്ടെ, ദേശീയപതാക പുതച്ചുകൊണ്ടാണ് നടന്നത്. ഈ രാജ്യം മറ്റാരുടേതുമല്ല, ഞങ്ങളുടെ സ്വന്തമാണ് എന്ന സന്ദേശമാണ് അവർ അതിലൂടെ നൽകിയത്. സർ, 2020 ജനുവരി
26-ന് ദേശീയപാതയിൽ കൈകോർത്ത കേരളത്തെത്തന്നെയല്ലേ ബെന്യാമിൻ പ്രവചിച്ചത്? നിലവിളി കെടുത്താൻ ഓടിക്കൂടുന്ന നന്മയെക്കാൾ സുന്ദരമായി ഒന്നുമില്ലെന്ന കെ.ജി.എസിന്റെ വരികൾ ഞാനോർമ്മി ക്കുകയാണ്. അത്തരമൊരു നന്മയുടെ സൗന്ദര്യമാണ് മനുഷ്യ മഹാശൃംഖല.

രാജ്യം സാമ്പത്തിക മാന്ദ്യത്തിൽ

8)               നാടിനെ ഗ്രസിക്കുന്ന സാമ്പത്തികത്തകർച്ചയും ജനങ്ങളനുഭവിക്കുന്ന ദുരിതവുമല്ല ഭരണാധി കാരികളുടെ പ്രശ്നം. അവരുടെ ഏറ്റവും വലിയ പ്രശ്നം പൗരത്വ നിയമമാണ്. 2009നു സമാനമായ സാമ്പത്തിക തകർച്ചയിലേയ്ക്ക് ഇന്ത്യൻ സമ്പദ്ഘടന നീങ്ങിക്കൊണ്ടിരിക്കുകയാണ്. 2019-20ൽ വാർഷിക വളർച്ചാനിരക്ക് 5 ശതമാന ത്തിൽ താഴെയായിരിക്കുമെന്നു കേന്ദ്രസർക്കാരും അംഗീകരിച്ചു കഴിഞ്ഞു. ഇതിനു കാരണം സമ്പദ്ഘടനയിലെ മൊത്തം ഡിമാന്റിൽ, അതായത് ഉപഭോഗത്തിലും നിക്ഷേപത്തിലും കയറ്റുമതിയിലും ഉണ്ടായ ഇടിവാണ്.
തൊഴിലില്ലായ്മ സർവ്വകാല റെക്കോർഡിലാണ്. പ്രതിശീർഷക ഉപഭോഗം 2011-12 നേക്കാൾ താഴെയാണ്. ഭക്ഷ്യവിലക്കയറ്റം 14 ശതമാന ത്തിലെത്തി. ജനജീവിതം തീർത്തും ദുരിത പൂർണ്ണമാണ്.

9)               ഇത്തരമൊരു സാഹചര്യത്തെ എങ്ങനെയാണ് 2009ൽ ഇന്ത്യയുൾപ്പെടെ ലോകരാഷ്ട്രങ്ങൾ മറികടന്നത്? സർക്കാർ ചെലവുകൾ ഉയർത്തി ഡിമാന്റ് വർദ്ധിപ്പിച്ചു. ഇതിനുവേണ്ടി കമ്മി ഉയരാൻ അനുവദിച്ചു. എന്നാൽ ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് നേർവിപരീതമാണ്. മാന്ദ്യംമൂലം സർക്കാരിന്റെ നികുതി വരുമാനം കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് ചെലവ് ചുരുക്കണം എന്നതാണ് കേന്ദ്രസർക്കാർ ഇന്ന് സ്വീകരിക്കുന്ന സമീപനം. വ്യക്തികളെപ്പോലെ സർക്കാരും പ്രവർത്തിക്കാൻ തുടങ്ങിയാൽ മാന്ദ്യം കൂടുതൽ രൂക്ഷമാവുകയേ ഉള്ളൂ.

10)           ഡിമാന്റിന്റെ അഭാവമല്ല, സപ്ലൈയുടെ ഭാഗത്തെ പ്രശ്നങ്ങളാണ് പ്രതിസന്ധിയ്ക്കു കാരണം എന്നതാണ് കേന്ദ്രസർക്കാരിന്റെ കാഴ്ചപ്പാട്. തൊഴിലുറപ്പിന്റെ അടങ്കൽ വർദ്ധിപ്പിക്കാൻ തയ്യാറല്ല. അതുപോലെ തന്നെ സാധാരണ ക്കാരുടെ വരുമാനവും ക്ഷേമവും ഉയർത്തുന്ന മറ്റു പദ്ധതികളുടെയും. സാധാരണക്കാർക്ക് സഹായപലിശയ്ക്ക് വീടും ഉൽപന്നങ്ങളും വാങ്ങാൻ വായ്പയ്ക്കു തയ്യാറല്ല. അതിനു പകരം കോർപ്പറേറ്റുകൾക്ക് വലിയ തോതിൽ നികുതി ഇളവുകൾ നൽകുന്നു. തൊഴിലാളി വിരുദ്ധ പരിഷ്കാരങ്ങൾ ഊർജ്ജിത പ്പെടുത്തുന്നു. സ്വകാര്യവൽക്കരണം ശക്തി പ്പെടുത്തുന്നു.

11)           കേന്ദ്രസർക്കാരിന്റെ ഈ സപ്ലൈസൈഡ് ഇക്കണോമിക്സ് തൊഴിലാളികളുടെയും കൃഷി ക്കാരുടെയും മേൽ ദുർവ്വഹമായ ഭാരം അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് എതിരായുള്ള ജനകീയ ചെറുത്തുനിൽപ്പിന്റെ ഏറ്റവും ഉജ്ജ്വലമായ പ്രകടനമായിരുന്നു ജനുവരി 8ലെ ദേശീയ പണിമുടക്ക്. ഈ പണിമുടക്കിന്റെ മുൻപന്തിയിൽ കേരളം ഉണ്ടായിരുന്നു.

ഇന്നലെ വരെ ഒരു ജാഥയിലും നിന്നിട്ടി ല്ലെങ്കിലെന്ത്?

ഇന്ന് ജാഥയുടെ മുന്നിൽ കയറിനിന്ന് മുഷ്ടി ചുരുട്ടുന്നു പടുവൃദ്ധർ

ചരിത്രം പഠിക്കാൻപോയ കുട്ടികൾ ചരിത്രം സൃഷ്ടിക്കാൻ

തെരുവുകളെ സ്വന്തം ചോരകൊണ്ട് നനയ്ക്കുന്നു.

എന്ന് വിഷ്ണുപ്രസാദ് ഈ സന്ദർഭത്തെ അടയാളപ്പെടുത്തി.

കേന്ദ്ര വിവേചനം

12)           പൗരത്വനിയമത്തിലെന്നപോലെ എല്ലാ മേഖല കളിലും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുകയാണ് കേന്ദ്രസർക്കാർ. ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ സ്വഭാവം അനുദിനം കൈയൊഴിയപ്പെടുന്നു. ഏഴാം ഷെഡ്യൂളിനെ തന്നെ അപ്രസക്തമാക്കുന്ന രീതിയിൽ സംസ്ഥാന വിഷയങ്ങളിലുള്ള കേന്ദ്രത്തിന്റെ കൈയേറ്റം സാർവ്വത്രികമായിരിക്കുകയാണ്. എക്സിക്യുട്ടീവ് അധികാരവും ദുർവിനിയോഗം ചെയ്യപ്പെടുന്നു. ജിഎസ്ടിയും നിർദ്ദിഷ്ട ധനഉത്തരവാദിത്വ നിയമവും പതിനഞ്ചാം ധനകാര്യ കമ്മീഷനും സംസ്ഥാനങ്ങളുടെ ധനപരമായ സ്വാതന്ത്ര്യത്തെ പൂർണ്ണമായും കവർന്ന മട്ടാണ്.

13)           സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന ധനസമീപനമാണ് കേന്ദ്രസർക്കാ രിന്റേതെന്ന് വ്യക്തമാണ്. നമ്മുടെ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനമാണ് വായ്പയായി അനുവദിക്കുക. അങ്ങനെ സംസ്ഥാന ബജറ്റിൽ 24915 കോടി രൂപ ലഭിക്കുമെന്നാണ് വകയിരുത്തിയത്. എന്നാൽ വർഷം പകുതിയായപ്പോൾ ഈ വായ്പയിൽ നിന്ന് 5325 കോടി രൂപ വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഈ പുതിയ മാനദണ്ഡ പ്രകാരവും അവസാന പാദത്തിൽ 4900 കോടി രൂപ വായ്പയെടുക്കാൻ നമുക്ക് അനുവാദ മുണ്ടായിരുന്നു. എന്നാൽ ഇതിൽനിന്ന്
3000 കോടി രൂപ ഒറ്റയടിക്ക് വീണ്ടും വെട്ടിക്കുറിച്ചു. അങ്ങനെ നമുക്ക് ഇനി
1920 കോടി രൂപയേ വായ്പയെടുക്കാൻ അനുവാദമുള്ളൂ. ഇതിൽ 1480 കോടി രൂപ
2009-ൽ വായ്പയെടുത്തതിന്റെ തിരിച്ചടവായി കേന്ദ്രസർക്കാരിനു കൊടുക്കു കയും വേണം. ഫലത്തിൽ അവസാന മൂന്നു മാസം കേരള സർക്കാരിന് അസൽ വായ്പ ഒന്നുമില്ലെന്നു പറയാം.

14)           കേന്ദ്രസർക്കാരിൽ നിന്നുള്ള ഗ്രാന്റുകളും വെട്ടിക്കുറയ്ക്കുകയാണ്. ഡിസംബർ മാസത്തെ ജിഎസ്ടി നഷ്ടപരിഹാരം തരാൻ തയ്യാറായിട്ടില്ല. ഫെബ്രുവരിയിൽ കുടിശിക 3000 കോടി കടക്കും. ഇതിനുപുറമേ കേന്ദ്ര നികുതി വിഹിത മായി കഴിഞ്ഞ വർഷം അവസാന മൂന്നുമാസം 6866 കോടി രൂപ കിട്ടിയത് ഈ വർഷം 4524 കോടി രൂപയായി കുറയുമെന്നും സൂചന ലഭിച്ചിട്ടുണ്ട്. അങ്ങനെ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി മാത്രം കേന്ദ്ര സർക്കാരിൽ നിന്നുള്ള വായ്പയടക്കമുള്ള മൊത്തം ധനസഹായ ത്തിൽ 8330 കോടി രൂപയുടെ കുറവാണ് വരാൻ പോകുന്നത്. ഇത് സംസ്ഥാന ഖജനാവിനുമേൽ ഒരു കാലത്തുമില്ലാത്ത ഞെരുക്കമാണ് സൃഷ്ടിച്ചിട്ടുള്ളത്.

15)           കേന്ദ്രാവിഷ്കൃത സ്കീമുകളിൽ നിന്നുള്ള ധന സഹായവും വലിയ തോതിൽ കുടിശികയാണ്. കഴിഞ്ഞ ദിവസമാണ് തൊഴിലുറപ്പു കുടിശിക ആറു മാസം വൈകി കിട്ടിയത്. നെല്ല് സംഭരിച്ചതിന് കേന്ദ്രത്തിൽ നിന്നും 1035 കോടി രൂപയാണ് ലഭിക്കേണ്ടത്. ഇതുമൂലം ബാങ്കുകളിൽ നിന്നും നെല്ലിന്റെ വിലയായി കൃഷിക്കാർക്കു നൽകിയിരിക്കുന്ന വായ്പ കുടിശികയായിരിക്കുകയാണ്. 2019-ലെ പ്രളയ ദുരിതാശ്വാസ സഹായത്തിൽ നിന്നും കേരളത്തെ ഒഴിവാക്കി. പ്രളയപുനർനിർമ്മാണ ത്തിനുള്ള വിദേശ വായ്പകൾ സാധാരണ വാർഷിക വായ്പാ പരിധിയിൽപ്പെടുത്തി. പുനർനിർമ്മാണത്തിനായുള്ള വിദേശവായ്പ കൾ സാധാരണഗതിയിലുള്ള വായ്പാ പരിധിക്ക് പുറത്തായി പരിഗണിക്കാമെന്ന് ജിഎസ്ടി കൗൺസിലിൽ നൽകിയ വാഗ്ദാനത്തിൽനിന്നും കേന്ദ്രസർക്കാർ ഏകപക്ഷീയമായി പിൻവലിഞ്ഞു.

16)           വായ്പ വെട്ടിക്കുറച്ചതിനു കാരണമായി കേന്ദ്ര സർക്കാർ പറയുന്നത് 2016-17-ൽ കേരളത്തിലെ ട്രഷറി ഡെപ്പോസിറ്റുകളിൽ ബജറ്റിൽ സൂചിപ്പിച്ച തിനേക്കാൾ 6000-ത്തിൽപ്പരം കോടി രൂപയുടെ വർദ്ധനവ് ഉണ്ടായി എന്നാണ്. ഇതിൽ ഗണ്യമായ പങ്ക് വിവിധ വകുപ്പുകളുടെ ചെലവഴിക്കാത്ത പണം ട്രഷറി ഡെപ്പോസിറ്റുകളായി കിടന്നതുമൂല മാണെന്നവാദം കേന്ദ്രസർക്കാർ അംഗീകരി ക്കുകയുണ്ടായില്ല. അതുപോലെ ജീവന ക്കാരുടെയും പെൻഷൻകാരുടെയും കുടിശിക പലരും ട്രഷറിയിൽ അവർ ഡെപ്പോസിറ്റായി സൂക്ഷിച്ചതും ഒരു ഘടകമാണ്. 2016-17 വരെ ട്രഷറി ഡെപ്പോസിറ്റുകളിൽ ഇത്തരത്തിൽ ഉണ്ടാകുന്ന വർദ്ധനവ് സംസ്ഥാന സർക്കാരിന്റെ വായ്പയായി കരുതി അടുത്തവർഷത്തെ വായ്പയിൽ നിന്ന് വെട്ടിക്കുറയ്ക്കുന്ന നയം ഒരു കേന്ദ്രസർക്കാരും സ്വീകരിച്ചിട്ടില്ല. എന്നാൽ ബിജെപി സർക്കാർ ഈ കാരണം പറഞ്ഞ് മൂന്നു വർഷത്തിനുശേഷം വായ്പകൾ വെട്ടിക്കുറ യ്ക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ധനമാനേജ്മെന്റ് പ്രശ്നങ്ങളെ തെല്ലുപോലും പരിഗണിക്കാതെയുള്ള സമീപനമാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്.


 

ധനപ്രതിസന്ധി

17)           2013-14നും 2018-19നും ഇടയിൽ സംസ്ഥാന സർക്കാരിന്റെ ചെലവുകൾ ശരാശരി
16.13 ശതമാനമാണ് വളർന്നത്. എന്നാൽ അതേ സമയം ഈ കാലയളവിൽ സർക്കാരിന്റെ റവന്യൂ വരുമാനം 13.26 ശതമാനം മാത്രമേ വളർന്നുള്ളൂ. വരുമാനവും ചെലവും തമ്മിലുള്ള ഈ വിടവ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാല ത്തെന്നപോലെ റവന്യൂ വരുമാന വർദ്ധനവ്
18-20 ശതമാനമായി ഉയർത്തിക്കൊണ്ടു മാത്രമേ കമ്മി കുറയ്ക്കുന്നതിനും സുസ്ഥിര ധനപാതയി ലേയ്ക്ക് സംസ്ഥാനത്തെ നയിക്കുന്നതിനും കഴിയൂ. ജിഎസ്ടിയിൽ പ്രതീക്ഷിച്ച നേട്ടം യാഥാർത്ഥ്യമായില്ല.

18)           ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ ജിഎസ്ടി ഗുണകരമാകേണ്ടതാണ്. നമ്മുടെ ഉപഭോക്തൃ വസ്തുക്കളിൽ സിംഹപങ്കും മറ്റു സംസ്ഥാന ങ്ങളിൽ നിന്നു വരുന്നവയാണ്. ഇവയെല്ലാം
ഇ-വേബില്ലുവഴി ആകും എന്നുറപ്പുവരുത്തിയാൽ നികുതിവെട്ടിപ്പ് തടയാനാകും. എന്നാൽ ഇതുവരെ ഇ-വേബിൽ തൽസമയം തന്നെ ഡൗൺലോഡു ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടാക്കിയിട്ടില്ല. അതുപോലെതന്നെ വാർഷിക റിട്ടേണുകൾ ലഭിച്ചാലേ അവ സ്ക്രൂട്ടിനി ചെയ്ത് വെട്ടിപ്പ് കണ്ടെത്താനാകൂ. നീണ്ട കാത്തിരി പ്പിനൊടുവിൽ ഇക്കഴിഞ്ഞ ഡിസംബർ മാസത്തിലാണ് ആദ്യവർഷത്തെ വാർഷിക റിട്ടേണുകൾ ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ജിഎസ്ടി നിരക്കുകൾ കുത്തനെ വെട്ടിക്കുറച്ചതും തിരിച്ചടിയായി. മാന്ദ്യവും നികുതി പിരിവിനെ പ്രതികൂലമായി ബാധിച്ചു. ഈ വർഷത്തെ പ്രതീക്ഷിത നികുതി വരുമാനത്തിൽ 10,113 കോടിയുടെ കുറവു ണ്ടാകുമെന്നാണ് കരുതുന്നത്.

വികസന നേട്ടങ്ങളിൽ കുതിപ്പ്

19)           എന്നാൽ, ഈ ധനപ്രതിസന്ധി സംസ്ഥാനത്ത് ഒരു വികസന സ്തംഭനവും ഉണ്ടാക്കാൻ അനുവദി ച്ചിട്ടില്ലായെന്ന വസ്തുത അടിവരയിട്ടു പറയട്ടെ. കഴിഞ്ഞ സക്കാരിന്റെ അഞ്ചു വഷത്തെ പ്രകടനത്തെ നാലുവഷം കൊണ്ട് ഈ സക്കാമറികടന്നിരിക്കുകയാണ്.

(I)                      ക്ഷേമപെൻഷനുകൾക്കുവേണ്ടി കഴിഞ്ഞ സർക്കാർ വിതരണം ചെയ്തത് 9311 കോടി രൂപയാണ്. ഇപ്പോൾ എൽഡിഎഫ് സർക്കാർ നാലുവർഷം പിന്നിടുമ്പോൾ അത് 22,000 കോടി രൂപ കടന്നിരിക്കുന്നു. 13 ലക്ഷം വയോജനങ്ങൾക്കുകൂടി പുതിയ തായി ക്ഷേമപെൻഷൻ നൽകി.

സർ, എല്ലാ ക്ഷേമപെൻഷനുകളും 1300 രൂപയായി ഉയർത്തുന്നു.

(II)                    തദ്ദേശ ഭരണസ്ഥാപനങ്ങൾക്കുള്ള മൊത്തം ധനസഹായം 2015-16ൽ 7679 കോടി രൂപയായിരുന്നത് 2020-21ൽ 12074 കോടി രൂപയായി ഉയർത്തുന്നു. പദ്ധതി വിഹിതം 24 ശതമാനത്തിൽ നിന്ന് 25.93 ശതമാനമായി ഉയർത്തുന്നു.

സർ, തദ്ദേശഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് റീബിൽഡ് പദ്ധതിയ്ക്ക് 2020-21ൽ 1000 കോടി രൂപകൂടി അനുവദിക്കുന്നു. ഇതടക്കം 2500 കോടി രൂപയാണ് ഈ സ്കീമിന്റെ അടങ്കൽ.

(III)                 തീരദേശ വികസനത്തിന് സുനാമി പദ്ധതി കളടക്കം 2015-16ൽ 188 കോടി രൂപയാണ് ചെലവഴിച്ചത്. സർ, 2020-21-ൽ തീരദേശ ത്തിന്റെ പദ്ധതി അടങ്കൽ 380 കോടി രൂപയാണ്.

സർ, ഇതടക്കം തീരദേശ പാക്കേജിന്
1,000 കോടി രൂപ അനുവദിക്കുന്നു.

(IV)                 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കഴിഞ്ഞ സക്കാരിന്റെ കാലത്ത്
503 കോടി രൂപയാണ് ചെലവഴിച്ചത്. ഡിഎഫ് സർക്കാരിന്റെ നാലുവഷം കൊണ്ട് ഇത് 1,216 കോടികടന്നു. ഇതിനു പുറമെ പ്രളയ ദുരിതാശ്വാസത്തിന്
2,851 കോടി രൂപയും നൽകി.

(V)                   കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബജറ്റിൽ നിന്ന് മൊത്തം മൂലധനച്ചെലവ് 29,689 കോടി രൂപയായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ നാലു വർഷം ബജറ്റിൽ നിന്നുള്ള മൂലധന ചെലവ്
40,497 കോടി രൂപയാണ്.

സർ, 2015-16-ൽ മൂലധനച്ചെലവ്
8,342 കോടി രൂപയായിരുന്നു. 2020-21-ൽ മൂലധനച്ചെലവ് 14,428 കോടി രൂപയായി ഉയർത്തുന്നു.

(VI)                 2011-16 കാലത്ത് പൊതുമരാമത്ത് വകുപ്പ് 7780 കിലോമീറ്റർ റോഡുകളാണ് പുനരുദ്ധരിക്കുകയോ നവീകരിക്കുകയോ ചെയ്തത്. എന്നാൽ 2016-19 കാലയളവിഇതുവരെ 14,623 കിലോമീറ്ററോഡുകപൂത്തീകരിച്ചു. 68 പാലങ്ങൾ നിർമ്മിച്ചു.

സർ, പൊതുമരാമത്ത് പ്രവർത്തന ങ്ങൾക്ക് 1,102 കോടി രൂപയാണ് ബജറ്റിൽ വകകൊള്ളിച്ചിട്ടുള്ളത്. നിയമസാമാജികർ നിർദ്ദേശിച്ചിട്ടുള്ള 1,500 കോടി രൂപയുടെ പ്രവൃത്തികൾകൂടി അധികമായി അനുവദി ക്കുന്നു. ഇവയ്ക്ക് 20 ശതമാനം തുക വകയിരുത്തിയിട്ടുണ്ട്.

(VII)               കഴിഞ്ഞ സർക്കാരിന്റെ കാലത്ത്
4.9 ലക്ഷം കുടിവെള്ള കണക്ഷനുകളാണ് കേരള വാട്ടഅതോറിറ്റി നകിയത്. ഡിഎഫ് സർക്കാഇതിനകം
7.5 ലക്ഷം കണക്ഷനുകകിയിട്ടുണ്ട്.

സർ, 2020-21-ൽ 2.5 ലക്ഷം വീടുകൾക്കു കൂടി കുടിവെള്ള കണക്ഷൻ നൽകും.

(VIII)            ആരോഗ്യ പദ്ധതികൾക്ക് കഴിഞ്ഞ സർക്കാർ ചെലവഴിച്ചത് 7,191 കോടി രൂപ. എൽഡിഎഫ് സർക്കാർ ഇതുവരെ
9,651 കോടി ചെലവഴിച്ചു കഴിഞ്ഞു.

(IX)                 പൊതുവിദ്യാലയങ്ങളിൽ രണ്ടുമുതപത്തുവരെ ക്ലാസുകളിൽ അഞ്ചു ലക്ഷത്തോളം കുട്ടികൾ അധികമായി ചേർന്നിട്ടുണ്ട്. ഇതിന്റെ ഫലമായി പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ആകെ എണ്ണത്തിൽ ശ്രദ്ധേയമായ വർദ്ധന യുണ്ടായി. 2016 വരെ ഈ എണ്ണം തുടർച്ച യായി കുറയുകയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാലയ ങ്ങളിൽ 4,99,450 കുട്ടികൾ കുറയുക യാണുണ്ടായത്.

(X)                    ഇതുവരെ ലൈഫ് മിഷനും മറ്റ് ഏജൻസികളുംവഴി ആകെ 2,58,658 വീടുകൾ നിർമ്മിച്ചു നൽകിക്കഴിഞ്ഞു.

സർ, 2020-21-ൽ ഒരുലക്ഷം വീടുകൾ/ ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകും.

(XI)                 14 ലക്ഷം കുടുംബങ്ങൾക്ക് പുതിയതായി വൈദ്യുതികണക്ഷകി സമ്പൂർണ്ണ വൈദ്യുതീകരണം പൂർത്തീകരിച്ചു. പ്രസരണത്തിൽ 13.4 ശതമാനവും വിതരണത്തിൽ 15 ശതമാനവും നഷ്ടം കുറച്ചു. 205 മെഗാവാട്ട് വൈദ്യുതി അധികമായി ഉൽപാദിപ്പിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 87 മെഗാവാട്ട് ആയിരുന്നു പുതിയ ഉൽപാദനശേഷി.

സർ, 2020-21-ൽ 500 മെഗാവാട്ട് സ്ഥാപിത ശേഷി അധികമായി സൃഷ്ടിക്കും.

(XII)               പ്രവാസി ക്ഷേമനിധി അംഗത്വം
1.1 ലക്ഷത്തിൽ നിന്നും 4.7 ലക്ഷമായി ഉയർന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രവാസിക്ഷേമത്തിനായി ആകെ ചെലവഴിച്ചത് 68 കോടി രൂപയാണ്. ഈ സർക്കാർ ഇതിനകം 152 കോടി രൂപ ചെലവഴിച്ചു.

സർ, പ്രവാസി ക്ഷേമത്തിനുള്ള അടങ്കൽ 2020-21-ൽ 90 കോടി രൂപയായി ഉയർത്തുന്നു.

(XIII)             കുടുംബശ്രീ അംഗങ്ങളുടെ എണ്ണം
40 ലക്ഷത്തിൽനിന്നും 45 ലക്ഷമായി ആയി ഉയന്നു. ബാങ്ക് ലിങ്കേജ് വായ്പ
5,717 കോടി രൂപയിൽ നിന്നും 10,499 കോടി രൂപയായി ഉയന്നു. തൊഴിസംരംഭ ങ്ങളുടെഎണ്ണം 10,177-നിന്നും
23,453 ആയി ഉയന്നു. കൃഷി ഗ്രൂപ്പുകളുടെ എണ്ണം 54,000-നിന്നും 68,000 ആയി ഉയർന്നു.

(XIV)            തെരഞ്ഞെടുക്കപ്പെട്ട ഭക്ഷ്യസാധന ങ്ങൾക്ക് മാവേലി സ്റ്റോറിലെ വില
2015-16-നു ശേഷം ഇതുവരെ വർദ്ധിപ്പിച്ചിട്ടില്ല.

(XV)              പട്ടികവിഭാഗങ്ങൾക്ക് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കിയ വീടുകളുടെ എണ്ണം 27,490 ആണ്. ഇപ്പോൾ നാലു വർഷം കൊണ്ട് 51,926 വീടുകൾ പൂർത്തീകരിച്ചു.

(XVI)            നെൽവയവിസ്തൃതി വീണ്ടും ഉയന്നു തുടങ്ങി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടു കളായി തുടർച്ചയായി കുറഞ്ഞ് 2016-17-ൽ 1.7 ലക്ഷം ഹെക്ടറിൽ എത്തിയ നെൽവയൽ വിസ്തൃതി 2018-19-
2.03 ലക്ഷം ഹെക്ടറായി. നെല്ലുൽപ്പാദനം 4.4 ലക്ഷം ടണ്ണിൽ നിന്നും 5.8 ലക്ഷം ടണ്ണായി ഉയർന്നു.

സർ, നെൽകൃഷിക്ക് നമ്മുടെ പ്രകൃതി സന്തുലനാവസ്ഥ നിലനിർത്തുന്നതിന് സുപ്രധാന സ്ഥാനമുണ്ട്. ഈ പ്രാധാന്യം അംഗീകരിച്ചുകൊണ്ട് അവർക്ക് റോയൽറ്റി നൽകുന്നതിന് തുടക്കമെന്ന നിലയിൽ 40 കോടി രൂപ വകയിരുത്തുന്നു.

(XVII)          കേരളത്തിലെ മത്സ്യോൽപ്പാദനവും തുടച്ചയായി കുറഞ്ഞുവരികയായിരുന്നു. 2015-16-ൽ 7.28 ലക്ഷം ടണ്ണായിരുന്നു. ഇപ്പോൾ അത് 8.02 ലക്ഷം ടണ്ണാണ്.

(XVIII)       പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപാദനം 2015-16-ൽ 2,799 കോടി രൂപയായിരുന്നത് 2018-19-ൽ 3,442 കോടി രൂപയായി ഉയർന്നു. 2015-16-ൽ സഞ്ചിതനഷ്ടം
213 കോടി ആയിരുന്നത് 102 കോടി രൂപ സഞ്ചിതലാഭമായി മാറി.

(XIX)             ചെറുകിട മേഖലയിൽ 52,137 പുതിയ സ്ഥാപനങ്ങളും 4,700 കോടിയുടെ പുതിയ നിക്ഷേപവും 1.83 ലക്ഷം തൊഴിലും ഈ സക്കാരിന്റെ കാലത്തുണ്ടായി.

(XX)               കേരളത്തിന്റെ സാമ്പത്തിക വളർച്ച
2011-12/2015-16 കാലയളവിൽ 4.9 ശതമാന മായിരുന്നത് 2016-17/2018-19 കാലയളവിൽ 7.2 ശതമാനം വീതമായി ഉയർന്നു. ആദ്യ കാലയളവിൽ കേരളത്തിന്റെ വളർച്ച ദേശീയ ശരാശരിയേക്കാൾ താഴ്ന്ന നിലയിലായിരുന്നെങ്കിൽ ഇപ്പോൾ അത് ദേശീയ ശരാശരിയേക്കാൾ ഉയർന്ന തോതിലാണ്. സർ, പ്രതികൂലമായ സാഹചര്യ ങ്ങളെ മറികടന്ന് കേരള വികസനം യാഥാർത്ഥ്യമാക്കുന്നതിനു നമുക്ക് കഴിഞ്ഞു.

 

 

 

 

 

 

 

II

വൻകിട നിക്ഷേപ പദ്ധതികൾ

^^

ഉള്ളടക്കം

കിഫ്ബിയും മാന്ദ്യവിരുദ്ധ പാക്കേജും

20)           മാന്ദ്യം അതിജീവിക്കാൻ നമുക്ക് കഴിയു മെന്നുള്ള ആത്മവിശ്വാസം കഴിഞ്ഞ നാലു വർഷത്തെ അനുഭവങ്ങൾ തരുന്നുണ്ട്. ഗൾഫ്പ്രതിസന്ധിയും നാണ്യവിള വിലത്തകർച്ചയും മൂലം മാന്ദ്യം കേരളത്തിൽ സൃഷ്ടിക്കാവുന്ന ഗൗരവമായസ്ഥിതി മുൻകൂട്ടി കണ്ടുകൊണ്ടാണ് 2016-17ലെ ബജറ്റിൽമാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചത്. ഇന്ത്യൻ ഫെഡറൽ സംവിധാന ത്തിൽ കേന്ദ്രസർക്കാരിന്റെ അനുവാദമില്ലാതെ ബജറ്റുവഴി കൂടുതൽ വായ്പയെടുത്ത് മാന്ദ്യവിരുദ്ധ പാക്കേജിന് രൂപം നൽകുന്നതിന് കഴിയില്ല.മറിച്ച് ഈ മാന്ദ്യകാലത്തും സംസ്ഥാന സർക്കാരുകളുടെ ചെലവുകൾ ഞെരുക്കി കുറയ്ക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഇത് നോട്ടു നിരോധനം പോലെ ഒരു ഭ്രാന്തൻ നടപടിയാണ്. കേന്ദ്രസർക്കാരിന്റെ ഈ അറു പിന്തിരിപ്പൻ സാമ്പത്തികനയത്തിന്റെ പശ്ചാത്തല ത്തിലാണ് ബജറ്റിനു പുറത്ത് കിഫ്ബി വഴി
50,000 കോടി രൂപ വരെ വായ്പയെടുത്ത് കേരളത്തിൽ മുതൽമുടക്കാൻ തീരുമാനിച്ചത്. ഇതിനുള്ള നിയമം ഏകകണ്ഠമായിട്ടാണ് ഈ നിയമസഭ പാസാക്കിയത്. എന്നാൽ വലിപ്പം കൊണ്ടും സങ്കീർണത കൊണ്ടും ഇത്തരമൊരു നിക്ഷേപപദ്ധതി വെറും ദിവാസ്വപ്നമായി മാറു മെന്നാണ് പ്രതിപക്ഷം വിമർശിച്ചുകൊണ്ടി രുന്നത്. എന്നാൽ ഇന്ന് കൂടുതൽ കൂടുതൽ കിഫ്ബി പ്രോജക്ടുകൾ ലഭിക്കുന്നതിനുവേണ്ടി എല്ലാവരും മത്സരിക്കുകയാണ്.

21)           675 പ്രോജക്ടുകളിലായി 35,028 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകി ക്കഴിഞ്ഞു. പുറമേ വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 14,275 കോടി രൂപയുടെയും ദേശീയപാതക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് 5,374 കോടി രൂപയുടെയും പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. ഇങ്ങനെ കിഫ്ബി അംഗീകാരം നൽകിയ പദ്ധതികളുടെ ആകെ അടങ്കൽ
54,678 കോടി രൂപയാണ്. ഇവയിൽ 13,616 കോടി രൂപയുടെ പദ്ധതികൾ ടെൻഡർ വിളിച്ചു കഴിഞ്ഞു. 4,500 കോടി രൂപയുടെ പ്രവർത്തനം പൂർത്തീകരിച്ചു.

22)           പണമുണ്ടാവില്ല എന്നായി അപ്പോൾ വിമർശനം. ഇത്തരം സന്ദേഹവാദികളെ മസാലബോണ്ട് നിശബ്ദരാക്കി. ഈ കടം എങ്ങനെ തിരിച്ചടയ്ക്കും എന്നായി അടുത്ത വേവലാതി. നിയമസഭ പാസാക്കിയ കിഫ്ബി നിയമത്തിൽ വ്യവസ്ഥ ചെയ്തതുപോലെ മോട്ടോർ വാഹന നികുതിയുടെ പകുതിയും പെട്രോൾ സെസും പതിനഞ്ചു വർഷം നൽകിയാൽ വായ്പയും പലിശയും തിരിച്ചടയ്ക്കാനാകുമെന്ന് ഈ നിയമസഭയിൽത്തന്നെ വിശദമാക്കിയിട്ടുള്ളത് ഓർക്കുമല്ലോ.

23)           സർ, 2020-21-ൽ കിഫ്ബിയിൽ നിന്ന് 20000 കോടി രൂപ ചെലവഴിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്. കിഫ്ബി നിക്ഷേപം നമ്മുടെ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിക്കൊണ്ടിരി ക്കുകയാണ്.

        2985 കിലോമീറ്റർ ഡിസൈൻഡ് റോഡുകൾ,
43 കിലോമീറ്ററിൽ പത്തു ബൈപാസുകൾ,
22 കിലോമീറ്ററിൽ 20 ഫ്ലൈ ഓവറുകൾ,
53 കിലോമീറ്ററിൽ 74 പാലങ്ങൾ.

        കോവളം മുതൽ ബേക്കൽ വരെ തെക്ക്-വടക്ക് ജലപാത.

        2040 വരെ വൈദ്യുതി ഉറപ്പുവരുത്തുന്ന തിനുള്ള ട്രാൻസ്ഗ്രിഡ് 2.0 പദ്ധതി

        ദുബലവിഭാഗങ്ങൾക്ക് സൗജന്യമായി ഇന്റനെറ്റ് ഭ്യമാകുന്ന കെ-ഫോൺ പദ്ധതി.

        57 ലക്ഷം ചതുരശ്രയടി സ്കൂൾ കെട്ടിടങ്ങളും സമ്പൂർണ ക്ലാസ്മുറി ഡിജിറ്റലൈസേഷനും.

        33 ലക്ഷം ചതുരശ്രയടി കോളജ്, യൂണിവേഴ്സിറ്റി കെട്ടിടങ്ങൾ.

        4.65 ലക്ഷം ചതുരശ്രയടി ഐറ്റി കെട്ടിടങ്ങൾ

        4 ലക്ഷം ചതുരശ്രയടി സാംസ്ക്കാരിക സ്ഥാപനങ്ങൾ

        37 ലക്ഷം ചതുരശ്രയടി വരുന്ന
44 സ്റ്റേഡിയങ്ങൾ

        46 ലക്ഷം ചതുരശ്രയടി ആശുപത്രി കെട്ടിടങ്ങളും അത്യാധുനിക ഡയാലിസിസ് കാർഡിയോളജി, ഓങ്കോളജി സംവിധാന ങ്ങളും ഉപകരണങ്ങളും

        4384 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ. 1520 എംഎൽഡി ശേഷി. 2450 കിലോമീറ്റർ വിതരണപൈപ്പ്. 85 ലക്ഷം ഉപഭോക്താക്കൾ.

24)           സർ, 2021 മാർച്ചിനു മുമ്പ് 85 ലക്ഷം ചതുരശ്രയടി വരുന്ന 237 പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്യും. 1000 കിലോമീറ്റർ ദൈർഘ്യം വരുന്ന
77 റോഡുകളും പാലങ്ങളും ഉദ്ഘാടനം നടക്കും. അംഗീകരിച്ച എല്ലാ പ്രോജക്ടുകളുടെയും നിർമ്മാണം ആരംഭിച്ചിരിക്കും. 5000 ഏക്കർ ഇൻഡസ്ട്രിയൽ പാർക്കുകൾ സൃഷ്ടിക്കും.

25)           രാജ്യത്ത് ഇന്ന് ടപ്പാക്കുന്ന ഏറ്റവും വലിയ മാന്ദ്യവിരുദ്ധ പാക്കേജാണ് കേരളത്തിലേത്. ഇത് നമ്മുടെ സംസ്ഥാന സമ്പദ്ഘടനയെ ഈ പ്രതിസന്ധിയുടെ ഘട്ടത്തിൽ താങ്ങി നിർത്തും. സാധാരണഗതിയിൽ ഇരുപത്തഞ്ചോ മുപ്പതോ വർഷം കൊണ്ട് ഉണ്ടാകുന്ന പശ്ചാത്തല സൗകര്യങ്ങൾ അടുത്ത മൂന്നു വർഷം കൊണ്ട് കേരളത്തിൽ ഉറപ്പുവരുത്തും. ഇതിന്റെ നേട്ടം നമുക്കെല്ലാവർക്കും ഇന്നു ലഭിക്കും. ഇരുപതോ മുപ്പതോ വർഷത്തിനപ്പുറമുള്ള നിർമ്മാണ ച്ചെലവ് കണക്കിലെടുക്കുമ്പോൾ വായ്പയ്ക്കു വേണ്ടിവരുന്ന പലിശ താരതമ്യേനെ താഴ്ന്ന ഭാരമായിരിക്കും. നമ്മുടെ മുമ്പിലുള്ള വെല്ലുവിളി ഈ പ്രോജക്ടുകൾ എങ്ങനെ സമയബന്ധിത മായി ഗുണമേന്മയോടെ പൂർത്തീകരിക്കാം എന്നുളളതാണ്.

26)           സർ, കഴിഞ്ഞ ബജറ്റ് പ്രസംഗത്തികേരളത്തിന്റെ ഭാവിയെ ഗാഢമായി സ്വാധീനിക്കാപോകുന്ന രണ്ടു ഡസനിലേറെ പദ്ധതികളെക്കുറിച്ച് പ്രതിപാദിക്കുകയുണ്ടായി. അവയ്ക്ക് എന്ത് സംഭവിച്ചൂവെന്ന് പ്രീ-ബജറ്റ് ചർച്ചകളിൽ പലരും ചോദിക്കുകയുണ്ടായി. അതുകൊണ്ട് അത്തരമൊരു പരിശോധന പ്രസക്തമാണ്.

വ്യവസായ പാർക്കുകളും കോപ്പറേറ്റ് നിക്ഷേപങ്ങളും

27)           വ്യവസായ പാർക്കുകൾക്ക് ആവശ്യമായ ഭൂമി വേഗത്തിൽ ഏറ്റെടുക്കുന്നതിനു പ്രത്യേകമായി 15 ലാന്റ് അക്വിസിഷൻ യൂണിറ്റുകൾ കിഫ്ബിക്കു വേണ്ടി ആരംഭിക്കുകയാണ്. എഫ്എസിടിയിൽ നിന്ന് ഏറ്റെടുത്ത 482 ഏക്കറിൽ പകുതി കൊച്ചിൻ റിഫൈനറി, പെട്രോകെമിക്കൽ പാർക്കുകൾക്കായി വാങ്ങി കഴിഞ്ഞു. ബാക്കി പ്രഖ്യാപിത വ്യവസായ പാർക്കിനും ദേശീയ പാർക്കിനുമുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന്റെ ബാധ്യതകളടക്കം ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാണ്. 500 ഏക്കർ ഭൂമിയെങ്കിലും പുതിയൊരു വ്യവസായ പാർക്കിനു ലഭ്യമാകും. കിഫ്ബിയാണ് ഇതിന് ആവശ്യമായ പണം നൽകുക. കെഎംഎംഎൽനു സമീപം ടൈറ്റാനിയം മെറ്റൽ കോംപ്ലക്സിനുവേണ്ടി കിൻഫ്ര വഴി ഭൂമി ഏറ്റെടുക്കും.

28)           വ്യവസായ പാർക്കുകളിനിക്ഷേപം നടത്താൻ താപ്പര്യംപ്രകടിപ്പിച്ചതായി കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ച എല്ലാ പ്രമുഖ കോർപ്പറേറ്റ് കമ്പനികളും കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

        നിസാൻ ടെക്നോപാർക്കിൽ ഡേറ്റാ സയൻസസ്, ആർട്ടിഫിഷൽ റിയാൽറ്റി മേഖലകളിലായി 800 പേർക്ക് ജോലി നൽകി. ഇവരുടെ ഇലക്ട്രിക്കൽ വാഹനങ്ങളുടെ സിരാകേന്ദ്രം ടെക്നോസിറ്റിയിലെ 30 ഏക്കർ ഭൂമിയിൽ സ്ഥാപിക്കുന്നതിനു ധാരണ യായിട്ടുണ്ട്.

        ടോറസ് ടെക്നോപാർക്കിൽ 27 ലക്ഷം ചതുരശ്രയടിയുടെ രണ്ട് കെട്ടിടങ്ങളുടെ പണി ആരംഭിച്ചു. 2024-നു മുമ്പ് 57 ലക്ഷം ചതുരശ്രയടി സമുച്ചയം പൂർത്തിയാകും.

        എച്ച്.ആർ ബ്ലോക്ക് 40000 ചതുരശ്രയടി കെട്ടിടം പ്രവർത്തന സജ്ജമാക്കി. 800 പേർക്ക് തൊഴിൽ നൽകുന്നു.

        സ്പേസ് ആന്റ് എയ്റോ സെന്റർ ഓഫ് എക്സെലൻസിൽ വി.എസ്.എസ്.സി.യുടെ നാനോ സ്പെയ്സ് പാർക്ക് ഉദ്ഘാടനത്തിനു തയ്യാറായിട്ടുണ്ട്. എയ്റോ സ്പെയ്സിന് ആവശ്യ മായ ഇലക്ട്രോണിക് കമ്പോണന്റുകളാണ് ഇവിടെ ഉൽപ്പാദിപ്പിക്കുക. വി.എസ്.എസ്.സി.-യുടെ എ.പി.ജെ. അബ്ദുൾ കലാം നോളഡ്ജ് സെന്റർ പൂർത്തിയായിട്ടുണ്ട്. 2 ലക്ഷം ചതുരശ്രയടി കെട്ടിടത്തിനായി ബ്രിഗേഡ് എന്റർ പ്രൈസസ് മുന്നോട്ടു വന്നിട്ടുണ്ട്.

        ടെക് മഹീന്ദ്ര 12000 ചതുരശ്രയടിയിൽ പ്രവർത്തനം ആരംഭിച്ചു. 150 പേർക്ക് തൊഴിൽ നൽകുന്നു.

        ഏണസ്റ്റ് ആന്റ് യുങ് കൊച്ചിയിലും തിരുവനന്തപുരത്തുമായി 5000 പേർക്ക് തൊഴിൽ നൽകി.

        ടെറാ നെറ്റ് 9000 ചതുരശ്രയടിയിൽ
500 പേർക്ക് തൊഴിൽ നൽകുന്നു.

        ഫ്യുജിത്സു, ഹിറ്റാച്ചി നിസാൻ സെന്ററുമായി യോജിച്ചാണ് പ്രവർത്തിക്കുന്നത്. പ്രാരംഭ പ്രവർത്തനത്തിനായി കുറച്ചു ജീവനക്കാരെ നിയമിച്ചു കഴിഞ്ഞു.

        എയർബസ് കമ്പനിയുമായി കേരള സർക്കാർ കരാർ ഉണ്ടാക്കി. ഇതുപ്രകാരം ഇൻകുബേറ്റർ ആൾട്ടയർ എന്ന കമ്പനി ഓഗ്മെന്റഡ് റിയാൽറ്റിയിൽ പരിശീലനം നൽകിത്തുടങ്ങി. ഇത് സ്റ്റാർട്ട് അപ്പ് മിഷന്റെ കീഴിലാണ്.

        way.com ആറായിരം ചതുരശ്ര അടി കെട്ടിടമെടുത്ത് 100 പേർക്ക് ഇതിനകം തൊഴിൽ നൽകി.

        ലാപ്ടോപ്പ് നിർമ്മിക്കാനുള്ള കോക്കോ ണിക്സ് എന്ന സംയുക്ത സംരംഭം പ്രവർത്തനമാരംഭിച്ചു. 100 പേർക്ക് തൊഴിൽ ലഭ്യമാക്കി. രണ്ടര ലക്ഷം ലാപ്ടോപ്പുകളാണ് ഉൽപാദനശേഷി ലക്ഷ്യമിടുന്നത്.

29)           ലോകത്തെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക് കമ്പനികൾ കേരളത്തിൽ പുതിയതായി നിക്ഷേപതാൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നോൺ ഡിസ്ക്ലോഷർ കരാറുകൾ ഉള്ളതുകൊണ്ട് അവരുടെ പേരുകൾ വെളിപ്പെടുത്താനാകില്ല. 2016-ൽ ഐറ്റി, ഐറ്റി അനുബന്ധ മേഖലകളിൽ പണിയെടുത്തിരുന്നത് 78000 പേരാണ്. ഇപ്പോൾ അത് ഒരു ലക്ഷമായി ഉയർന്നിട്ടുണ്ട്. 2021-ൽ 85000 പേർക്ക് കൂടി അധികമായി ജോലി ലഭിക്കും.

30)           2016-ൽ 145 ലക്ഷം ചതുരശ്ര അടിയായിരുന്നു ടെക്നോപാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവയുടെ വിസ്തൃതി. 2021-ൽ ഇത് 245 ലക്ഷം ചതുരശ്ര അടിയായി ഉയരും. മാർച്ചിൽ പൂർത്തയാകുന്ന ടെക്നോസിറ്റിയുടെ രണ്ടുലക്ഷം ചതുരശ്രയടിസ്ഥലം മുഴുവൻ വിവിധ കമ്പനികൾ ബുക്കു ചെയ്തു കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ സ്വകാര്യ കമ്പനികളെക്കൂടി പാർക്കുകൾ സ്ഥാപിക്കുന്നതിന് പ്രോത്സാഹി പ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നത്.

31)           എറണാകുളത്തു നടന്ന അസന്റ് 2020-ൽ ഒരുലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് ഉണ്ടായത്. ഇതിൽ ഏറ്റവും വലുത് അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ 66,900 കോടി രൂപയുടെ ലോജിസ്റ്റിക്സ് പാർക്കാണ്. കിഫ്ബിയുടെ അനുബന്ധ സ്ഥാപനമായ കേരള ഇൻഫ്രാ സ്ട്രക്ച്ചർ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡ് (കെഐഎഫ്എംഎൽ) ബ്ലിസ് എഡ്യുടെയിൻ മെന്റ് ടൗൺഷിപ്പിലെ ആറു പ്രോജക്ടുകളിലായി 8,110 കോടി രൂപ നിക്ഷേപം ലക്ഷ്യമിടുന്നു.
15 പ്രമുഖ കമ്പനികൾ ധാരണാപത്രം ഒപ്പിടുകയും ചെയ്തു.

32)           കേരളം കൂടുതൽ നിക്ഷേപ സൗഹൃദമാവുക യാണ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ ഇന്ന് 21-ാം സ്ഥാനത്തുള്ള കേരളത്തെ അടുത്ത പത്തു വർഷത്തിനുള്ളിൽ ഏറ്റവും മുകളിലുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നായി ഉയർത്തുന്ന തിനുള്ള നടപടികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ പാക്കേജിന്റെ ഭാഗമായി പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾക്ക് സാമ്പത്തികസഹായം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

33)           സർ, 2020-21 മുതൽ പുതിയതായി കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിൽസ്ഥാപനങ്ങളിലെ പി.എഫ് അടയ്ക്കുന്ന തൊഴിലാളിയുടെ പി.എഫ് വിഹിതം അഥവാ ഒരു മാസത്തെ ശമ്പളം സർക്കാർ തൊഴിലുടമയ്ക്ക് സബ്സിഡിയായി നൽകുന്നതാണ്. പരമാവധി തുകയ്ക്ക് ഉചിതമായ പരിധി നിശ്ചയിക്കുന്നതാണ്.സ്ത്രീ തൊഴിലാളികളാണെങ്കിൽ, 2000 രൂപ അധിക മായും നൽകുന്നതാണ്. ഇതിനായി 100 കോടി രൂപ വകയിരുത്തുന്നു.

സ്റ്റാർട്ട്അപ്പുക

34)           കേന്ദ്ര വാണിജ്യ മന്ത്രാലയം 2018-ൽ നടത്തിയ റാങ്കിങ്ങിൽ സ്റ്റാർട്ട് അപ്പ് പ്രോത്സാഹനത്തിൽ കേരളത്തിനാണ് ഒന്നാം റാങ്ക്. ഇന്ന് 2300 സ്റ്റാർട്ട് അപ്പുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. ഇവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മൂലധനത്തിന്റെ അഭാവമാണ്. ഇതിനു പരിഹാരമായി മൂന്ന് പ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കുകയാണ്.

35)           സർക്കാർ/അർദ്ധസർക്കാർ/പ്രമുഖ കോർപ്പ റേറ്റുകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വർക്ക് ഓർഡർ ഉള്ളവർക്ക് ആസ്തി സെക്യൂരിറ്റി ഇല്ലാതെ വായ്പ ലഭ്യമാക്കും. വർക്ക് ഓർഡറിന്റെ 90 ശതമാനം പരമാവധി 10 കോടി രൂപ വരെ 10 ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നതിന് ഒരു സ്കീം പ്രഖ്യാപിക്കുന്നു. പർച്ചെയ്സ് ഓർഡറുകളാ ണെങ്കിൽ അവ ഡിസ്ക്കൗണ്ട് ചെയ്ത് പണം നൽകും. ഐറ്റി സെക്രട്ടറി ചെയർമാനായുള്ള ഒരു വിദഗ്ധകമ്മിറ്റി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ കെഎഫ്സിയും കെഎസ്ഐ ഡിസിയും കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ തന്നെ എക്രോസ്ദികൗണ്ടപണം ലഭ്യമാക്കും. ഇതുമൂലം എന്തെങ്കിലും നഷ്ടം ഉണ്ടാകുന്നു ണ്ടെങ്കിൽ അത് സർക്കാർ നികത്തി ക്കൊടുക്കുന്നതാണ്.

36)           സർക്കാരിന്റെ ഏതെങ്കിലും വകുപ്പിന് ആവശ്യമുള്ളതും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട തുമായ നൂതന ഉൽപ്പന്ന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണ ഘട്ടത്തിൽ ഒരു കോടി രൂപ വരെ ധനസഹായം ലഭ്യമാക്കും. ഇതിനായി 10 കോടി രൂപ കെഎഫ്സിക്ക് അനുവദിക്കുന്നു. 2020-21-ൽ 73.50 കോടിരൂപ സ്റ്റാർട്ട് അപ്പ് മിഷനുവേണ്ടി വകയിരുത്തിയിട്ടുണ്ട്.

37)           കർണ്ണാടകത്തെയും തമിഴ്നാടിനെയും അപേക്ഷിച്ച് കമ്പനികളുടെ സ്ഥാപനത്തിനും സംയോജനത്തിനും കേരളത്തിൽ ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി വേണ്ടിവരുന്നതുമൂലം പുതിയ കമ്പനി കളുടെയെല്ലാം ഹെഡ്ഡ് ക്വാർട്ടേഴ്സ് ബാംഗ്ലൂരിലും ചെന്നൈയിലും ആയിട്ടുണ്ടെന്ന വിമർശനം ഉയർന്നു വന്നിട്ടുണ്ട്. ഇതു പരിശോധിച്ച് നിരക്കുകൾ യുക്തിസഹമാക്കുന്നതിന് ഫിനാൻസ് ബില്ലിൽ ഉൾക്കൊള്ളിക്കും.

ഊർജ്ജമിഷ

38)           വൈദ്യുതി ക്ഷാമം, വൈദ്യുതി തടസ്സം ഇവയാണ് കേരളത്തിലെ വൈദ്യുതിയുടെ മുഖ്യപ്രശ്നങ്ങൾ. ഇവ രണ്ടിനും പരിഹാരം കാണുകയാണ്: ട്രാൻസ്മിഷൻ ലൈനുകൾ പണിയുന്നതു വഴി ഒന്നാമത്തെ പ്രശ്നം പരിഹരിക്കാം.പണി തീർന്ന കൊച്ചി ഇടമൺ ഇടനാഴി വഴി കൊണ്ടുവരാൻ കഴിയുന്ന വൈദ്യുതി 2000 മെഗാവാട്ടിന്റെ സ്ഥാപിതശേഷിക്കു തുല്യമാണ്. പതിനായിരം കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് 2-ന്റെ പണി ആരംഭിച്ചിട്ടുണ്ട്. 2000 മെഗാവാട്ടിന്റെ സ്ഥാപിതശേഷിക്ക് തുല്യമായ വൈദ്യുതി പുറത്തുനിന്നു കൊണ്ടുവരാനും 2040 വരെയുള്ള വൈദ്യുതി ആവശ്യത്തെ തൃപ്തിപ്പെടുത്താനും ഇതുവഴി കഴിയും. വോൾട്ടേജ് ക്ഷാമവും പവർക്കട്ടും പഴങ്കഥയാകും. ഇനി പരിഹരി ക്കേണ്ടത് തുടർച്ചയായുണ്ടാകുന്ന വിതരണ തടസ്സങ്ങളാണ്. 11 കെവി ലൈനിൽ നിന്ന് ട്രാൻസ്ഫോർമറിലേയ്ക്ക് രണ്ടു ലൈനെങ്കിലും ഉറപ്പുവരുത്തി തടസ്സം ഒഴിവാക്കുന്നതിനു വേണ്ടിയാണ് 4,000 കോടി രൂപയുടെ ദ്യുതി 2020 എന്ന വിതരണ നവീകരണ പദ്ധതി. വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നതിന് ഇ-സേഫ് പദ്ധതി നടപ്പാക്കുന്നതാണ്.

39)           രണ്ടരക്കോടി എൽഇഡി ബൾബുകൾ കഴിഞ്ഞ വർഷം സ്ഥാപിക്കപ്പെട്ടു എന്നാണ് കണക്ക്. തെരുവു വിളക്കുകളും സർക്കാർ സ്ഥാപനങ്ങളിലെ ബൾബുകളും സമ്പൂർണമായി എൽഇഡിയിലേയ്ക്കു മാറും.

        സർ, 2020 നവംബർ മുതൽ കേരളത്തിൽ സിഎഫ്എൽ, ഫിലമെന്റ് ബൾബുകളുടെ വിൽപന നിരോധിക്കുന്നതാണ്.

        ഊർജ്ജ മിതവ്യയത്തിനുവേണ്ടി സീറോ ഫിലമെന്റ് പീലിക്കോട് പോലുള്ള മുൻകൈകൾക്കു സഹായം നൽകും. വൈദ്യുതി അപകടങ്ങൾ ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള ആറന്മുളയിലെ പദ്ധതിയും മാതൃകാപരമാണ്.

40)           ഊർജ മേഖലയുടെ അടങ്കൽ 1,765 കോടി രൂപയാണ്. 2020-21-ൽ മുഖ്യമായും സൗരോർജ നിലയങ്ങളിൽ നിന്നായി 500 മെഗാവാട്ട് വൈദ്യുതി സ്ഥാപിത ശേഷി സൃഷ്ടിക്കും. ഇതിനായി പുരപ്പുറം സൗരോർജ സ്കീം ഊർജിതപ്പെടുത്തും.

ഡിസൈൻഡ്റോഡുക

41)           കഴിഞ്ഞ ബജറ്റിൽ ലക്ഷ്യമിട്ട ആധുനിക സങ്കേതങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിസൈൻ റോഡുകളിലേയ്ക്കുള്ള പൊതു മരാമത്ത് വകുപ്പിന്റെ പരിവർത്തനം യാഥാർത്ഥ്യ മായിക്കൊണ്ടിരിക്കുകയാണ്. റീബിൽഡ് കേരളയിലെ റോഡുകളുംകിഫ്ബി റോഡുകളും ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടും സുരക്ഷയും ഉപരിതല നീർവാർച്ചയും ഉറപ്പുവരുത്തിക്കൊണ്ട് ദീർഘകാല മെയിന്റനൻസുകൂടി ഉൾക്കൊള്ളുന്ന റോഡുകളാണ്. ഫുൾ ഡെപ്ത് റിക്ലമേഷൻ, കോൾഡ് റീസൈക്ലിംങ്, തിൻ വൈറ്റ് ടോപ്പിംങ്, ജിയോടെക്സ്റ്റയിൽസ്, ബിറ്റുമിനിൽ പ്ലാസ്റ്റിക്കും റബ്ബറും ചേർത്തുകൊണ്ടുള്ള മിശ്രിതങ്ങൾ തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗപ്പെടു ത്തുന്നുണ്ട്.

42)           2020-21-ൽ പദ്ധതിയിൽ 1,102 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നോൺ പ്ലാൻ ഇനത്തിൽ മെയിന്റനൻസിനും പുതിയ റോഡുകൾക്കും പഴയ ബില്ലുകൾ കൊടുക്കുന്നതിനും 3500 കോടി രൂപയെങ്കിലും പ്രതീക്ഷിക്കാം.ഇതിനുപുറമേ കിഫ്ബിയിൽ നിന്നുള്ള 13,358 കോടി രൂപ, മുൻ പ്ലാനുകളിൽ നിന്ന് നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ 4,500 കോടി രൂപ, സെൻട്രൽ റോഡ് ഫണ്ടിൽ നിന്നും 1,100 കോടി രൂപ, റീബിൽഡ് കേരളയിൽ നിന്നും 1,400 കോടി രൂപ,കെഎസ്ടിപി 800 കോടി രൂപ എന്നിങ്ങനെ മൊത്തം 25000-ൽപ്പരം കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.
2020-21-ൽ 5000 കിലോമീറ്റർ റോഡുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതാണ്.


 

വെസ്റ്റ് കോസ്റ്റ് കനാൽ

43)           സിയാൽകൂടി പങ്കാളിയായ കേരള വാട്ടർവെയ്സ് ഇൻഫ്രാസ്ട്രക്ച്ചേഴ്സിന്റെ രംഗപ്രവേശന ത്തോടെ വെസ്റ്റ്-കോസ്റ്റ് കനാൽ നിർമ്മാണം സമയബന്ധിതമായി മുന്നേറുകയാണ്. സർ, 2020-21-ൽ 585 കിലോമീറ്റർ നീളത്തിൽ ബേക്കൽ മുതൽ കോവളം വരെയുള്ള ജലപാത ഗതാഗതത്തിനായി തുറന്നുകൊടുക്കും.

44)           ഇപ്പോൾ കനാലുകൾക്ക് 18-20 മീറ്ററാണ് വീതി. 2025 ആകുമ്പോഴേയ്ക്കും 40 മീറ്റർ വീതി ഉറപ്പുവരുത്തും. അങ്ങനെ വന്നാൽ സംസ്ഥാന ത്തിനുള്ളിലെ ചരക്കു ഗതാഗതത്തിന്റെ
50 ശതമാനം ജലപാതയിലൂടെ സാധ്യമാക്കാൻ കഴിയും. ഇത് വിനോദസഞ്ചാരത്തിനും കുതിപ്പു നൽകും. കേരളത്തിലെ മൂന്നു വിമാന ത്താവളങ്ങൾ, ചെറുതുറമുഖങ്ങൾ, വ്യവസായ-വാണിജ്യ കേന്ദ്രങ്ങൾ എന്നിവയുമായി ജലപാതയെ ബന്ധപ്പെടുത്തുന്നതിനുള്ള പദ്ധതിയും തയ്യാറായി വരുന്നു.


 

സിൽലൈപ്രോജക്ട്

45)           കഴിഞ്ഞ ബജറ്റിൽ പറഞ്ഞ ഗ്രീൻ ഫീൽഡ് റെയിൽപ്പാത യാഥാർത്ഥ്യമാകാൻ പോവുക യാണ്. കേരളത്തിലെ ഏറ്റവും വലിയ മുടക്കുമുതൽ വരുന്ന നിർമ്മാണ പ്രവർത്തന മായിരിക്കും അത്. ആകാശ സർവ്വേ പൂർത്തിയായി. അടുത്തതായി അലൈൻമെന്റ് നിശ്ചയിക്കും. 2020-ൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കും. ഭൂമി ഏറ്റെടുത്തു കഴിഞ്ഞാൽ മൂന്നു വർഷംകൊണ്ട് പൂർത്തീകരി ക്കാനാകും. ഈ പദ്ധതിയിൽ മുതൽമുടക്ക് നടത്താൻ പല രാജ്യാന്തര ഏജൻസികളും തയ്യാറായിട്ടുണ്ട്.

46)           ഇതൊരു റെയിൽപാത മാത്രമല്ല, പുതിയൊരു സർവ്വീസ് റോഡും അഞ്ച് ടൗൺഷിപ്പുകളും ഉണ്ടാകും. നാല് മണിക്കൂർകൊണ്ട്
1,457 രൂപയ്ക്ക് തിരുവനന്തപുരത്തു നിന്ന് കാസർഗോഡ് എത്താം. സമയവും ലാഭം.
2024-25-ൽ 67,740 ദിവസയാത്രക്കാരും 2051-ൽ 147120 യാത്രക്കാരും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 സ്റ്റേഷനുകളാണ് ഉള്ളതെങ്കിലും 28 ഫീഡർ സ്റ്റേഷനുകളിലേയ്ക്ക് ഹ്രസ്വദൂര ട്രെയിനുകളുമുണ്ടാകും. രാത്രി കാലങ്ങളിൽ ചരക്കു കടത്തിലും വണ്ടികൾ കൊണ്ടുപോകുന്നതിനുള്ള റോറോ സംവിധാനവും ഈ റെയിലിലുണ്ടാകും. ടിക്കറ്റ് ചാർജിന്റെ മൂന്നിലൊന്ന് ടിക്കറ്റിതര വരുമാനം പ്രതീക്ഷിക്കുന്നു. നിർമ്മാണ വേളയിൽ 50000 പേർക്കും സ്ഥിരമായി 10000 പേർക്കും തൊഴിൽ ലഭിക്കും.

47)           ജപ്പാൻ വികസന ഏജൻസിയടക്കമുള്ള അന്താരാഷ്ട്ര നിധികളിൽ നിന്ന് വളരെ ചുരുങ്ങിയ പലിശയ്ക്ക് നാൽപ്പതോ അതിലധികമോ വർഷത്തെ തിരിച്ചടവ് കാലയള വോടെ വായ്പ എടുക്കുന്നതിനുള്ള ചർച്ചകൾ നടന്നുവരികയാണ്. ടൗൺഷിപ്പുകളുടെ വികസനത്തിന് മുതൽ മുടക്കാൻ ചില പ്രമുഖ നിക്ഷേപ സ്ഥാപനങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. കേരളത്തിലെ ഗതാഗതം ഇന്ന് 95 ശതമാന ത്തിലേറെ റോഡിനെ ആശ്രയിച്ചാണ്. ഇത് ഒട്ടും അഭിലഷണീയമായ കാര്യമല്ല. ജലപാതയും റെയിൽവേ വികസനവുംകൂടി ചേരുമ്പോൾ കേരളത്തിലെ ഗതാഗത ഘടനയിൽപരിസ്ഥിതി സൗഹൃദപരമായ അടിസ്ഥാന മാറ്റമുണ്ടാകും.

കൊച്ചി ഗ്രീൻ മൊബിലിറ്റി സോൺ

48)           സർ, സീംലസ് മൊബിലിറ്റി ഫോർ കൊച്ചി പ്രോജക്ടിന് കേന്ദ്ര നഗരമന്ത്രാലയത്തിന്റെ അവാർഡ് ലഭിക്കുകയുണ്ടായി. കൊച്ചിയിൽ പരിസ്ഥിതിസൗഹൃദവും സംയോജിതവുമായ നഗരഗതാഗത സംവിധാനം രൂപംകൊള്ളും.
2020-21-ൽ നടപ്പിലാക്കുന്ന പദ്ധതികൾ ചുവടെപ്പറയുന്നു.

        കൊച്ചി മെട്രോ റെയിലിന്റെ പേട്ടയിൽ നിന്നും തൃപ്പുണ്ണിത്തുറയിലേയ്ക്കും ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്നും കാക്കനാട് ഇൻഫോ പാർക്കിലേയ്ക്കുള്ള പുതിയ ലൈനുകൾ. ഇതിന് 3025 കോടി രൂപ ചെലവ് വരും.

        16 റൂട്ടുകളിലായി 76 കിലോമീറ്റർ ജലപാതയും 38 ജെട്ടികളുമുള്ള ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ട്. ഇതിന് 682 കോടി രൂപ ചെലവ് വരും.

        വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിന് സോളാർ ബോട്ടുകൾ.

        ഹരിതവാഹനങ്ങൾ, ഇ-ഓട്ടോയ്ക്ക് സബ്സിഡി, ഇലക്ട്രിക്/സിഎൻജി ട്രാൻസ്പോർട്ട് ബസുകൾ, കെഎസ്ഇബിയുടെ ചാർജ്ജിംഗ് സ്റ്റേഷനുകൾ.

        എല്ലാ ബസ് ഓപ്പറേറ്റർമാർക്കും ഒരു ക്ലസ്റ്ററാക്കി ഇ-ടിക്കറ്റിംഗ്, മൊബൈൽ ആപ്പ്, സിസി ടിവികൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം തുടങ്ങിയ സ്മാർട്ട് സേവനങ്ങൾ നടപ്പാക്കും. മെട്രോ, വാട്ടർ ട്രാൻസ്പോർട്ട്, ബസ് ഇവയ്ക്കെല്ലാം ഏകീകൃത ടിക്കറ്റ് കാർഡ് കൊണ്ടുവരും. ഈ പദ്ധതിക്കാണ് അവാർഡ് ലഭിച്ചത്.

        പരമാവധി വാഹനയിതര യാത്രാസൗകര്യ ങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ക്രമീകരണ ങ്ങളുണ്ടാകും. സുരക്ഷിത നടപ്പാതകൾ, സൈക്കിട്രാക്ക്, റോഡ്സേഫ്ടി, മെട്രോ- റെയിൽ - വാട്ടർ ട്രാൻസ്പോർട്ട് കണക്ടിവിറ്റി തുടങ്ങിയവയ്ക്കായുള്ള കൊച്ചി മെട്രോ സോൺ പ്രോജക്ട്. ഇതിന് 239 കോടി രൂപ ചെലവ് വരും.

        ഇതിനെല്ലാം മേൽനോട്ടം വഹിക്കുന്ന കൊച്ചി മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് 2.5 കോടി രൂപ വകയിരു ത്തുന്നു. സർ, മേൽപ്പറഞ്ഞ പ്രവൃത്തികൾ, പ്രധാനപ്പെട്ട മേൽപ്പാലങ്ങളും മറ്റു റോഡുകളും ചേർത്താൽ കൊച്ചി നഗരത്തിൽ ഏതാണ്ട് 6,000 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തി കൾക്കാണ് അനുവാദം നൽകിയിട്ടുള്ളത്. ഇതിൽ റെയിൽവേ മേൽപ്പാലങ്ങളും ഫ്ലൈഓവറുകളും പോലുള്ളവ ഉൾപ്പെടുത്തി യിട്ടില്ലായെന്ന് ഓർക്കുക.

ടൂറിസം

49)           രണ്ട് വെള്ളപ്പൊക്കകെടുതികളെ കേരള ടൂറിസം മറികടന്നു. ഫലപ്രദമായ മാർക്കറ്റിംഗ് ഇതിനൊരു പങ്കുവഹിച്ചിട്ടുണ്ട്. 2019-ൽ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 18.5 ശതമാന ത്തിന്റെയും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 8.24 ശതമാനത്തിന്റെയും വളർച്ച കൈവരി ക്കാൻ കഴിഞ്ഞു. ടൂറിസം പ്രോത്സാഹനത്തിന് 320 കോടി രൂപയാണ്. ഇതിൽ 63 കോടി രൂപ മാർക്കറ്റിംഗിനു വേണ്ടിയാണ്.

50)           കഴിഞ്ഞ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം പ്രഖ്യാപനങ്ങളിലൊന്ന് കേരള ബോട്ട് ലീഗായിരുന്നു. വള്ളംകളിയുടെ കായികവിനോദ ടൂറിസം സാധ്യതകൾ പൂർണ്ണമായും അടിവരയിട്ടുകൊണ്ട് കേരള ബോട്ട് ലീഗ് വിജയകരമായി സംഘടിപ്പിച്ചു. ഈ വർഷത്തെ ടൂറിസം മാർക്കറ്റിംഗിൽ പ്രധാനപ്പെട്ട ഇനമായി ബോട്ട് ലീഗ് പ്രതിഷ്ഠിക്കപ്പെടും. ലീഗിൽപ്പെടാത്ത ജലമേളകൾക്കുകൂടി ധനസഹായം ലഭ്യമാക്കും. ആവശ്യമായ മാറ്റങ്ങൾ നടത്തിപ്പിൽ കൊണ്ടുവരും. കേരള ബോട്ട് ലീഗിനും മറ്റു ജലമേളകൾക്കുമായി 20 കോടി രൂപ വകയിരുത്തുന്നു.

51)           ഭാവി സാധ്യതകൾ കണക്കിലെടുക്കുമ്പോൾ ഏറ്റവും ബൃഹത്തായ ടൂറിസം പ്രോജക്ട് സ്പൈസസ് റൂട്ട് പദ്ധതിയാണ്. ചൈനയുടെ സിൽക്ക് റൂട്ടുപോലെ കേരളത്തിലെ സ്പൈസസിന്റെ പുരാതനകാലം മുതലുള്ള രാജ്യാന്തര യാത്രയാണ് ഈ സർക്യൂട്ടിന്റെ പ്രമേയം. ചൈനയും, പശ്ചിമേഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളും ഇതിൽ പങ്കാളികളായിരിക്കും. യുനസ്കോ ഇതിനു താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നാം ഇപ്പോൾ നമ്മുടെ തുറമുഖ പട്ടണങ്ങളെ കേന്ദ്രീകരിച്ച് പൈതൃകസംരക്ഷണ പദ്ധതികൾ നടപ്പാക്കി ക്കൊണ്ടിരിക്കുകയാണ്. ഇതിലേറെ മുന്നോട്ടു പോയിട്ടുള്ളത് മുസുരിസിലെയും ആലപ്പുഴ യിലെയും പൈതൃക പ്രോജക്ടുകളാണ്. തലശ്ശേരി കേന്ദ്രമാക്കിക്കൊണ്ടുള്ള ടൂറിസം സർക്ക്യൂട്ടുകളുടെയും പ്രവർത്തനങ്ങൾ നടക്കുന്നു. കോഴിക്കോട്, പൊന്നാനി, തങ്കശ്ശേരി തുറമുഖങ്ങളുടെ രൂപരേഖ തയ്യാറായി ക്കൊണ്ടിരിക്കുന്നു. 2020-21-ൽ മുസിരിസ് പൈതൃക പദ്ധതി കമ്മീഷൻ ചെയ്യും. ഇത് കേവലടൂറിസം പദ്ധതിയല്ല. മുസിരിസ് ചരിത്ര സ്മാരകങ്ങളിലൂടെയുള്ള യാത്ര ഒരു ചരിത്ര പഠനയാത്ര കൂടിയാണ്. ഇതിന് സ്കൂൾ പഠന സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും മുസിരിസ് കമ്പനിയുടെ ലാഭം പ്രയോജനപ്പെടുത്തും.

52)           ആലപ്പുഴയിൽ ഒരു ഡസൻ മ്യൂസിയങ്ങളെങ്കിലും 2020-21ൽ ജനങ്ങൾക്കു തുറന്നുകൊടുക്കാൻ കഴിയും. പഴയ ഗുജറാത്തി പ്രദേശങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഓർമ്മത്തെരുവ് പദ്ധതിയും ഉദ്ഘാടനം ചെയ്യപ്പെടും. പള്ളി, അമ്പലം, വിദ്യാഭ്യാസ ആരോഗ്യ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങി 19-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട 15 പൈതൃക മന്ദിരങ്ങളുടെ കൺസർവേഷൻ പ്രവർത്തനം പൂർത്തിയാകും. ഇവയും കിഫ്ബി സഹായത്തോടെ നടത്തുന്ന കനാൽ നവീകരണമടക്കമുള്ള പ്രവൃത്തികളും ചേരുമ്പോൾ ആലപ്പുഴയ്ക്ക് പൈതൃക നഗരമെന്ന നിലയിൽ ഒരു പുനർജന്മം ലഭിക്കും.

53)           മലബാർ മേഖലയിലെ ടൂറിസം പദ്ധതികൾക്കു പ്രത്യേക ഊന്നൽ പദ്ധതിയിലുണ്ട്. ദേശീയ ജലപാതയുടെ ഉദ്ഘാടനത്തോടെ മലബാർ ക്രൂയിസിന്റെ ആകർഷകത്വം വർദ്ധിക്കും. സർ, നാശോന്മുഖവും വാസ്തുശിൽപ്പ ഭംഗിയുള്ളതു മായ കൂത്താട്ടുകുളത്തെ മഹാദേവക്ഷേത്രം പോലുള്ള അമ്പലങ്ങൾ പഴമയിൽ പുനരുദ്ധരിക്കുന്നതിന് ദേവസ്വം ബോർഡുമായി സഹകരിച്ച് ഒരു പദ്ധതി ആവിഷ്കരി ക്കുന്നതാണ്. ഇതിനായി 5 കോടി രൂപ വകയിരുത്തുന്നു. തത്വമസിയെന്ന പേരിൽ ഒരു പിൽഗ്രിം ടൂറിസം സർക്ക്യൂട്ട് ആവിഷ്കരി ക്കുന്നതാണ്. രൂപരേഖ തയ്യാറാക്കിയശേഷം പണം അനുവദിക്കും. ട്രാവൻകൂർ ഹെറിറ്റേജ് പദ്ധതിക്ക് 10 കോടി രൂപ അനുവദിക്കുന്നു. സർ, ദേശീയ നിലവാരം പുലർത്തുന്ന ഹോട്ടൽ മാനേജ്മെന്റ് കോളേജ് സ്വയംഭരണ മേഖലയിൽ ധർമ്മടത്ത് ആരംഭിക്കുന്നതാണ്.

വ്യവസായങ്ങൾ

54)           കേരളത്തിലെ വ്യവസായ മേഖലയിൽ ഒരു പുത്തൻ ഉണർവ് പ്രത്യക്ഷമാണ്. സംസ്ഥാന ആഭ്യന്തരവരുമാനത്തിൽ വ്യവസായ മേഖല യുടെ വിഹിതം 2014-15ൽ 9.8 ശതമാന മായിരുന്നത് 2018-19ൽ 13.2 ശതമാനമായി ഉയർന്നു. ദേശീയ ഫാക്ടറി ഉൽപാദനത്തിൽ കേരളത്തിന്റെ വിഹിതം 1.2 ശതമാനത്തിൽ നിന്ന് 1.6 ശതമാനമായി ഉയർന്നു. ഈ പ്രവണത കൂടുതൽ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള നിക്ഷേപ പ്രോത്സാഹന സമീപനങ്ങൾ വിശദീകരിച്ചുവല്ലോ.

55)           സ്വന്തം ലാഭത്തിൽ നിന്ന് വിപുലീകരണത്തിന് കെഎംഎംഎൽ 65 കോടി രൂപ മുതൽമുടക്കിയിട്ടുണ്ട്. ടിടിപി മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ പൂർത്തിയാക്കി. കെൽട്രോൺ ഡിഫൻസ് സഹകരണം മുന്നേറുന്നു. ഓട്ടോകാസ്റ്റിന്റെ ഫൗണ്ടറി റെയിൽവേ അക്രെഡിറ്റേഷൻ നേടി ബോഗി നിർമ്മാണത്തിലേയ്ക്ക് നീങ്ങുകയാണ്. കേരള ഓട്ടോമൊബൈൽസ് ഇ-ഓട്ടോ മാർക്കറ്റിൽ ഇറക്കി. ഇത്തരത്തിൽ പൊതുമേഖല മുന്നേറുകയാണ്.2020-21ൽപൊതുമേഖലയ്ക്ക് മൊത്തത്തിൽ 280 കോടി രൂപ വകയിരുത്തുന്നു.

        ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് 21.5 കോടി

        ട്രാവൻകൂർ സിമന്റ്സ് 10 കോടി

        കെഎസ്ഡിപി 20 കോടി

        കെൽ - 21 കോടി

        ടെൽക്ക് 10 കോടി

        ട്രാക്കോ കേബിൾസ് - 9 കോടി

        യുണൈറ്റഡ് ഇലക്ട്രിക്കൽസ് 6 കോടി

        സ്റ്റീൽ ഇൻഡസ്ട്രീസ് ആൻഡ് ഫോർജിംഗ് 7.1 കോടി

        ഓട്ടോ കാസ്റ്റ് 20 കോടി

        സിൽക്ക് 10 കോടി

        മെറ്റൽ ഇൻഡസ്ട്രീസ് 3 കോടി

        കേരള ഓട്ടോമൊബൈൽസ് 13.6 കോടി

        കെൽട്രോൺ - 17.7 കോടി

        കേരളാ സിറാമിക് 15 കോടി

        കേരള ക്ലേസ് ആൻഡ് സിറാമിക് 4 കോടി

        സിഡ്കോ 17.9 കോടി

        ബാംബൂ കോർപറേഷൻ - 5.8 കോടി

        ഹാൻഡി ക്രാഫ്റ്റ് കോർപറേഷൻ - 5 കോടി

        സ്പിന്നിംഗ് മില്ലുകൾ - 33.8 കോടി

        പ്രവർത്തനമൂലധനം 30 കോടി

56)           വ്യവസായ മേഖലയുടെ പുരോഗതിയുടെ പ്രതീകമായി ഞാൻ എല്ലാ ബജറ്റിലും ഉദ്ധരിച്ചിട്ടുള്ളത് കെഎസ്ഡിപിയാണ്. 2015-16 ൽ 28 കോടിയായിരുന്നു ഉൽപ്പാദനം. 2020-21ൽ 150 കോടി രൂപയാക്കുകയാണ് ലക്ഷ്യം.ഏപ്രിൽ മാസത്തിൽ 40 കോടി മുതൽ മുടക്കിയുള്ള നോൺ ബീറ്റാലാക്ടം ഇഞ്ചക്റ്റബിൾസ് പ്ലാന്റ് ഉദ്ഘാടനം ചെയ്യും. അവയവമാറ്റ ശസ്ത്രക്രിയ യ്ക്ക് ശേഷം അനിവാര്യമായ മരുന്നുകളുടെ ഉൽപ്പാദനവും അപ്പോഴേയ്ക്കും ആരംഭിക്കാ നാകും. ഇതിനു സാധാരണഗതിയിൽ വേണ്ടുന്ന അഞ്ച് മരുന്നുകൾക്ക് പ്രതിദിനം 250 രൂപ ശരാശരി ചെലവും വരും. എന്നാൽ കെഎസ്ഡിപി 28 രൂപയ്ക്ക് ലഭ്യമാക്കാൻ കഴിയും. ഇതുപോലെ ക്യാൻസറിനുള്ള പല മരുന്നുകളുടെയും വില കുറയ്ക്കാനാകും. ഇതിനു കിഫ്ബിയുടെ സഹായത്തോടെ കെഎസ്ഡിപിക്ക് തൊട്ടടുത്തുള്ള 6.4 ഏക്കർ സ്ഥലത്ത്ഓങ്കോളജി പാർക്കിന്റെ നിർമ്മാണം 2020-21ൽ ആരംഭിക്കും. പാർക്കിന്റെ മാനേജ്മെന്റ് ചുമതല കെഎസ്ഡിപിക്കായി രിക്കും. മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റെ വകയിരുത്തലിൽ നിന്ന് മരുന്നിനുള്ള അഡ്വാൻ സായി 50 കോടി രൂപ ലഭ്യമാക്കുന്നതാണ്. ബോഗി നിർമ്മാണത്തിനായി ഓട്ടോകാസ്റ്റിൽ പുതിയ ഓട്ടോമാറ്റിക് ഹൈപ്രഷർ മോൾഡിംഗ് ലൈൻ സ്ഥാപിക്കുന്നതാണ്.

57)           ഹോംകോയുടെ പുതിയ ഔഷധ നിർമ്മാണ യൂണിറ്റിനുള്ള കെട്ടിട നിർമ്മാണം പൂർത്തി യായിട്ടുണ്ട്. മെഷിനറി സ്ഥാപിച്ച് സർട്ടിഫി ക്കേഷനുകൾ നേടി 2020-21-ൽ ഇത് കമ്മീഷൻ ചെയ്യും. ഈ പുതിയ ഫാക്ടറിയുടെ പൂർത്തീകരണത്തിന് 10 കോടി രൂപ അധികമായി വകയിരുത്തുന്നു. എക്സൽ ഗ്ലാസിലെ തൊഴിലാളികൾക്ക് അഡ്വാൻസായി നഷ്ടപരിഹാരം നൽകുന്നതിനുള്ള 4 കോടി രൂപ ചെലവഴിച്ചിട്ടില്ല. ഈ തുക 2020-21-ൽ ലഭ്യമാക്കും.

58)           പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള നിക്ഷേപ മടക്കം ഇടത്തരം, വൻകിട വ്യവസായ മേഖലയ്ക്കുള്ള അടങ്കൽ 468 കോടി രൂപയാണ്. ഇതിൽ 109 കോടി രൂപ കെഎസ്ഐഡിസിക്കും, 92 കോടി രൂപ കിൻഫ്രയ്ക്കുമാണ്. കഴിഞ്ഞ ബജറ്റിൽ പരാമർശിച്ച എല്ലാ വ്യവസായ പാർക്കുകളുടെയും നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു.

പ്രവാസി നിക്ഷേപവും സുരക്ഷയും

59)           പ്രവാസികളുടെ നിർവ്വചനത്തിലും നികുതിയിലും കേന്ദ്രബജറ്റ് വരുത്തിയ മാറ്റം നമുക്ക് വലിയൊരു തിരിച്ചടിയാണ്. രാജ്യത്തിന്റെ വ്യാപാര കമ്മി നികത്തുന്നതിൽ ഏറ്റവും വലിയ സംഭാവന ചെയ്യുന്ന പ്രവാസികൾക്ക് അർഹിക്കുന്ന പരിഗണന നൽകാൻ കേന്ദ്ര സർക്കാർ തയ്യാറല്ല. സർ, പ്രവാസി വകുപ്പിനുള്ള വകയിരുത്തൽ 2019-20-ൽ 30 കോടി രൂപയായിരുന്നത് 90 കോടി രൂപയായി ഉയർത്തുന്നു. കഴിഞ്ഞ വർഷം ബജറ്റിൽ പറഞ്ഞതിനു പുറമേ 36 കോടി രൂപ കൂടി അനുവദിക്കുകയുണ്ടായി. കഴിഞ്ഞ സർക്കാരിന്റെ അഞ്ചു വർഷക്കാലം പ്രവാസികൾക്കായി നീക്കിവച്ചത് 82 കോടി രൂപ മാത്രമാണ്.

60)           തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധി വാസത്തിനാണ് ഏറ്റവും വലിയ മുൻഗണന നൽകുന്നത്.

        സാന്ത്വനം സ്കീമിന് 27 കോടി രൂപ. സഹായങ്ങൾ ലഭിക്കുന്നതിനുള്ള കുടുംബ വരുമാന പരിധി 1ലക്ഷം രൂപയിൽ നിന്നും 1.5ലക്ഷമായി ഉയർത്തുന്നു.

        പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപ.

        ചെറുകിട സംരംഭകർക്ക് മൂലധന സബ്സിഡിയും, നാലു വർഷത്തേയ്ക്ക് പലിശ സബ്സിഡിയും നൽകുന്നതിന് 18 കോടി രൂപ.

        വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള മലയാളി കുടുംബങ്ങളിലെ വയോജന ങ്ങൾക്കുവേണ്ടി സാധാരണ നിലയിൽ വിദേശത്ത് ലഭ്യമാകുന്ന സൗകര്യങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടുള്ള കെയർഹോം അഥവാ ഗാർഡൻ ഓഫ് ലൈഫ് പദ്ധതി. ഇതിനുള്ള കമ്പനിക്ക് നോർക്ക ഓഹരിയായി ആദ്യ യൂണിറ്റിന് അഞ്ചേക്കർ ഭൂമി ലഭ്യമാക്കും.

        നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന് 2 കോടി രൂപ.

 

61)           വിദേശജോലിക്ക് പ്രോത്സാഹനങ്ങൾ നൽകും.

        വിദഗ്ദസംഘത്തിന്റെ സഹായത്തോടെ ജോബ് പോർട്ടൽ സമഗ്രമാക്കുന്നതിന്
1 കോടി രൂപ.

        വൈദഗ്ധ്യ പോഷണത്തിന് 2 കോടി രൂപ.

        10000 നേഴ്സുമാർക്ക് വിദേശ ജോലിക്ക് ക്രാഷ് ഫിനിഷിംഗ് കോഴ്സിനു 5 കോടി രൂപ. വിവിധ വിദേശഭാഷകളിൽ പരിശീലനം, ഓരോ രാജ്യവും നിഷ്കർഷിക്കുന്ന ഭാഷാ പ്രാവീണ്യം വെളിവാക്കുന്ന സർട്ടിഫിക്കേഷൻ,സാങ്കേതിക പുനപരിശീലനം ഐടി സ്കിൽ, സോഫ്ട് സ്കിൽ തുടങ്ങിയവ ഉൾപ്പെടുന്നതാവും ഫിനിഷിംഗ് സ്കൂൾ. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണി വികസന സംരംഭമായ അസാപ്പിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകൾ വഴിയാണ് ഈ പദ്ധതി നടപ്പാക്കുക.

62)           വിദേശത്തുള്ള പ്രവാസികൾക്കുള്ള സഹായ പരിപാടി.

        24 മണിക്കൂർ ഹെൽപ്പ് ലൈനിനും, ബോധവൽക്കരണത്തിനും പ്രവാസി ലീഗൽ എയ്ഡ് സെല്ലിനും കൂടി 3 കോടി രൂപ.

        പ്രവാസി സംഘടനകൾക്ക് ധനസഹായത്തിന് 2 കോടി രൂപ.

        എയർപോർട്ട് ആംബുലൻസിനും എയർപോർട്ട് എവാക്വേഷനുംകൂടി 1.5 കോടി രൂപ

        ഇന്റർനെറ്റ് റോഡിയോ, മലയാള മിഷൻ പഠന കേന്ദ്രങ്ങളിൽ ഗ്രന്ഥശാലകൾ, മലയാളം പഠിക്കുന്നതിനുള്ള ഓൺലൈൻ കോഴ്സ് എന്നിവയ്ക്കായി മലയാളം മിഷന് മൂന്നുകോടി രൂപ

63)           ലോക കേരളസഭയ്ക്കും ലോക സാംസ്കാരിക മേളയ്ക്കും 12 കോടി രൂപ.

64)           പ്രവാസികളുടെ സമ്പാദ്യ സമാഹരണവും ക്ഷേമവും മുൻനിർത്തി ആരംഭിച്ചിട്ടുള്ള രണ്ട് പ്രമുഖ സ്കീമുകളാണ് പ്രവാസി ഡിവിഡന്റും പ്രവാസി ചിട്ടിയും. 2020-21 ൽ ഇവ രണ്ടും പൂർണ്ണ പ്രവർത്തനപഥത്തിലെത്തും.

        പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ നിക്ഷേപ ത്തിന് 10 ശതമാനം പ്രതിമാസ ഡിവിഡന്റ് സർക്കാർ സബ്സിഡിയോടുകൂടി ഗ്യാരണ്ടി ചെയ്യുന്നു.

        പ്രവാസി ചിട്ടിയിലാകട്ടെ, ചിട്ടിയുടെ എല്ലാവിധ ആനുകൂല്യങ്ങൾക്കൊപ്പം പ്രവാസികൾക്ക് ഇൻഷ്വറൻസിന്റെയും പെൻഷന്റെയും ആനുകൂല്യങ്ങളും ഉറപ്പുനൽകും. വിദേശ മലയാളികൾക്ക് കേരളത്തിലെ പ്രോജക്ടു കൾ സ്പോൺസർ ചെയ്യാം. കേരളത്തിലെ ചാരിറ്റിക്ക് പ്രോത്സാഹനത്തുകയും പ്രവാസി സംഘടനകൾക്ക് ലഭ്യമാക്കും.

കേരള ബാങ്ക്

65)           കേരള ബാങ്ക് യാഥാർത്ഥ്യമായി.കഴിഞ്ഞ മൂന്നു വർഷങ്ങളായി ജാഗ്രതയോടെ നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഫലമാണ് ഈ വലിയ നേട്ടം. ജില്ലാ സഹകരണ ബാങ്കുകളുടെ നിയമപരമായ ലയനം നടന്നു കഴിഞ്ഞു. ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും സോഫ്ട് വെയർ ഏകീകരണവും ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ജീവനക്കാരുടെ വിന്യാസവും സർക്കാർ പരിഗണനയിലാണ്.

66)           ഇന്ന് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസുള്ള കേരളത്തിലെ രണ്ടാമത്തെ ബാങ്കാണ് കേരള ബാങ്ക്. മൂന്നു ലക്ഷം കോടി രൂപയുടെ ബിസിനസും പ്രാഥമിക സഹകരണ സംഘങ്ങ ളടക്കം 5000 ടച്ച് പോയിന്റുകളുമാണ് നാം ലക്ഷ്യമിടുന്നത്.കേരളവുമായി ജൈവബന്ധമുള്ള ഇത്തരമൊരു ബാങ്കിംഗ് ശൃംഖല നമ്മുടെ ചെറുകിട ഇടത്തരം കാർഷിക കാർഷികേതര സംരംഭങ്ങൾക്ക് വലിയ താങ്ങായി മാറും. നാട്ടിലെ നിക്ഷേപത്തിൽ ഇത് വലിയൊരു കുതിപ്പ് സൃഷ്ടിക്കും. നാടിന്റെ സമ്പത്ത് നാടിന്റെ വികാസത്തിനും നേട്ടത്തിനുമായി വിനിയോ ഗിക്കപ്പെടും. റിസർവ് ബാങ്കിന്റെ എല്ലാ മാർഗനിർദ്ദേശങ്ങളും പാലിക്കുന്നതോടൊപ്പം സഹകരണ തത്ത്വങ്ങളിലും മൂല്യങ്ങളിലും ഉറച്ചുതന്നെയായിരിക്കും കേരള ബാങ്ക് മുന്നോട്ടു പോകുന്നത്. കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ല എന്നതാണ് പ്രധാനനേട്ടം. അമിതമായ സർവീസ് ചാർജ്, ഫീസ്, പിഴ തുടങ്ങിയ രീതികളിൽ ജനങ്ങളെ പിഴിയുന്ന രീതികൾ അവലംബിക്കുകയില്ല. നമ്മുടെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് അവരുടെ അപ്പക്സ് ബാങ്കു വഴി കോർ ബാങ്കിംഗ് സംവിധാനത്തിൽ പങ്കാളിയാകുന്നതിനും എല്ലാവിധ ആധുനിക സാങ്കേതിക സേവനങ്ങളും ജനങ്ങൾക്ക് നൽകുന്നതിനും അവയെ പ്രാപ്തമാക്കും.

 

 

 

 

III

വികേന്ദ്രീകൃത സമീപനം

^^

ഉള്ളടക്കം

ജനകീയാസൂത്രണം

67)           അടുത്ത ആഗസ്റ്റ് മാസത്തിൽ ജനകീയാ സൂത്രണത്തിന്റെ 25-ാം വർഷത്തിലേയ്ക്ക് നാം കടക്കുകയാണ്. ജനകീയാസൂത്രണത്തിന്റെ ആരംഭം മുതൽ അധികാര വികേന്ദ്രീകരണ ത്തിൽ കേരളമാണ് ഇന്ത്യയിൽ ഒന്നാമത്. വൻകിട പശ്ചാത്തലസൗകര്യങ്ങൾക്കും നിക്ഷേപങ്ങൾക്കും കേന്ദ്രീകൃതമായ സംവിധാന ങ്ങൾക്കാണ് പ്രാമുഖ്യമെങ്കിൽ ജനകീയ പങ്കാളിത്തം അനിവാര്യമാകുന്ന ചെറുകിട ഉൽപ്പാദന മേഖലകൾ, സേവനത്തുറകൾ എന്നിവിടങ്ങളിൽ അധികാര വികേന്ദ്രീകരണ ത്തിനാണ് ഊന്നൽ. ഇത്തരമൊരു ദ്വിമുഖ വികസനസമീപനമാണ് നാം സ്വീകരിക്കുന്നത്.

68)           കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തെ വികേന്ദ്രീകൃതാസൂത്രണ അനുഭവങ്ങൾ അവലോകനം ചെയ്യേണ്ടതുണ്ട്. 1996-ലെ വികസന റിപ്പോർട്ടിൽ വിഭാവനം ചെയ്ത എന്തെല്ലാം നേടി, നേടിയില്ല, പുതിയതായി ഏതെല്ലാം ദിശകളിലേയ്ക്ക് മുന്നേറി എന്നതൊക്കെ സംബന്ധിച്ച സമഗ്ര റിപ്പോർട്ട് ഓരോ ഗ്രാമപഞ്ചായത്തും മുനിസിപ്പാലിറ്റിയും തയ്യാറാക്കണം. റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള കർമ്മസമിതികളെ മെയ് മാസത്തിൽ നിയോഗിക്കും. പുതിയ ഭരണസമിതികൾ ഈ റിപ്പോർട്ട് അംഗീകരിച്ചശേഷം വിപുലമായ പ്രാദേശിക ചർച്ചകൾക്കു വിധേയമാക്കും.

69)           ഈ അനുഭവങ്ങൾ അവതരിപ്പിക്കുന്ന വിപുലമായ സംഗമം 2021 നവംബറിൽ കില സംഘടിപ്പിക്കുന്നതാണ്. 2000ലെ അന്തർദേശീയ സെമിനാറിൽ പങ്കെടുത്ത പണ്ഡിതന്മാർ, മറ്റു ഗവേഷകർ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവരെ യെല്ലാം ഈ സംഗമത്തിൽ പങ്കെടുപ്പിക്കും. ഇതിന് 1 കോടി രൂപ അനുവദിക്കുന്നു.

നമ്മൾ നമുക്കായി

70)           ജനകീയാസൂത്രണത്തിന്റെ 25-ാം വർഷത്തിൽ മറ്റൊരു ജനകീയ യജ്ഞത്തിന് കേരളം സാക്ഷ്യം വഹിക്കാൻ പോവുകയാണ്. കാലാവസ്ഥ വ്യതിയാനംമൂലമുള്ള ദുരന്ത പ്രതിരോധത്തിന് സമഗ്രമായ പ്രാദേശിക പദ്ധതികൾ രൂപപ്പെടുത്തും. ഇത്ര വിപുലമായ ഒരു പ്രാദേശിക ദുരന്തപ്രതിരോധ/പ്രതികരണ പരിപാടി ലോകത്ത് ആദ്യമായിട്ടാണ്. ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ പരിശീലനം പൂർത്തി യായി. വാർഷിക പദ്ധതി തയ്യാറാക്കുന്നതിനു മുമ്പായിറിപ്പോർട്ടുകളുടെ കരട് തയ്യാറാകും. 2018ലെയും 2019ലെയും പ്രകൃതി ദുരന്തങ്ങൾ നൽകിയ പാഠങ്ങളുടെ അടിസ്ഥാനത്തിൽ, സമാനമായ ദുരന്തങ്ങൾ ആവർത്തിച്ചാൽ ഓരോ വാർഡിലെയും പ്രതിരോധ പ്രവർത്തന ങ്ങളും മുൻകരുതലുകളും എന്തെല്ലാമെന്ന ഭാഗമാണ് ഈ റിപ്പോർട്ടിന്റെ ഏറ്റവും കാതലായ വശം. ഇത് എല്ലാ ഗ്രാമസഭകളിലും ചർച്ച ചെയ്യും. ചർച്ചകളെ ആസ്പദമാക്കി ചില പ്രോജക്ടുകൾ എങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യും.

നദി പുനരുജ്ജീവനം

71)           സർ, പാലക്കാട് ജില്ലാ സ്കൂൾ യുവജനോത്സവത്തിൽ ഒറ്റപ്പാലം വാണിയംകുളം സ്കൂളിലെ ത്വാഹിത ഷിർ രചിച്ച ഒരു കവിതയിലെ വരികൾ ഞാൻ സഭയുടെ ശ്രദ്ധയിൽപ്പെടുത്തട്ടെ,

മരം

പുഴ

കാറ്റ്

ചരിത്ര ഗവേഷകരാണ്  ചിതലരിച്ച് നശിച്ചു പോയ

ആ വാക്കുകള്‍ കണ്ടെത്തിയത്.

കണ്ടെത്തിയാല്‍ മാത്രം പോര

അര്‍ത്ഥം വ്യക്തമാക്കണം. 

തല പുകഞ്ഞാലോചിച്ചു

ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു ......

എന്നു തുടങ്ങുന്ന ഈ കവിത നമ്മുടെ തലമുറ പ്രകൃതിയോടു ചെയ്യുന്ന ദ്രോഹത്തോടുള്ള അടുത്ത തലമുറയുടെ നിശിതവിമർശനമാണ്. സർ, അടുത്ത തലമുറയ്ക്കുവേണ്ടി നമ്മുടെ നദികളെയും പ്രകൃതിയെയും സംരക്ഷിച്ചേ മതിയാകൂ.

72)           കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച നദി പുനരുജ്ജീവന പദ്ധതികൾ ഹരിതമിഷൻ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. ഇതിന്റെ ഏറ്റവും ഉജ്ജ്വലമായ മാതൃകയാണ് കോട്ടയത്തെ മീനച്ചിലാർ പദ്ധതി.
1450 കിലോമീറ്റർ തോടുകളും പുഴകളും ഇതിനോടകം വൃത്തിയാക്കി. അടഞ്ഞുപോയ പല നീരൊഴുക്കുകളും തുറന്നു. 4000 ഏക്കർ തരിശ്ശിൽ കൃഷിയിറക്കി. കൈയ്യേറിയ 20 ഏക്കർ ഭൂമി തിരിച്ചു പിടിച്ചു. നൂതനമായ ജലടൂറിസം പദ്ധതികൾക്ക് തുടക്കംകുറിച്ചു. സർ, ഈ പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തിയ രീതിക്ക് ദേശീയ തലത്തിൽ അവാർഡ് ലഭിക്കുകയുണ്ടായി. തിരുവനന്തപുരത്തെ കിള്ളിയാറാണ് മറ്റൊരു ആവേശകരമായ അനുഭവം. ഇതുപോലുള്ള നദി പുനരുജ്ജീവന പദ്ധതികൾക്ക് അധിക സഹായമായി 20 കോടി രൂപ വകയിരുത്തുന്നു.

73)           തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകൾ ശുചീകരിച്ച് കയർ ഭൂവസ്ത്രം ഉപയോഗിച്ച് ഓരങ്ങൾക്ക് ജൈവസംരക്ഷണം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ ഇന്ന് വ്യാപകമായി നടക്കുന്നുണ്ട്. ഹരിതമിഷന്റെ ആഭിമുഖ്യത്തിൽ മാത്രം രണ്ടു മീറ്ററിലേറെ വീതിയുള്ള 2000 കിലോമീറ്റർ തോടുകൾ ശുചീകരിച്ചു. സർ, സംസ്ഥാനത്തെ മൊത്തം തോടുകളുടെ നീളം 82000 കിലോമീറ്ററാണ്. ഇതിൽ 50000 കിലോമീറ്റർ തോടുകൾ 2020-21 അവസാനിക്കും മുമ്പ് ശുചീകരിക്കും.

74)           കേന്ദ്രീകൃതമായ സെപ്റ്റേജ് പ്ലാന്റുകൾ അനിവാര്യമാണ്. ഇന്നു കേരളത്തിലെ കക്കൂസ് മാലിന്യാവശിഷ്ടം ഏതാണ്ട് പൂർണ്ണമായും ജലാശയങ്ങളിലേയ്ക്കാണ് ഒഴുകുന്നത്. ഇതിനു വിരാമമിടണം. സെപ്റ്റേജ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് സ്ഥലവും ജനസമ്മതിയും ഉറപ്പുവരുത്തുന്ന പഞ്ചായത്തുകൾക്ക് അവർ നിർദ്ദേശിക്കുന്ന വികസന പ്രവർത്തന ങ്ങൾക്കായി 5 കോടി രൂപ വീതം പ്രത്യേക ഗ്രാന്റായി നൽകും.

75)           തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി കിണറുകളുടെ റീചാർജ്ജിംഗും കുളങ്ങളുടെ നവീകരണവും വിപുലമായി ഏറ്റെടുക്കും. 2020-21ൽ 50000 കിണറുകൾ റീചാർജ്ജ് ചെയ്യും. 25000 കുളങ്ങൾ നവീകരിക്കുകയോ പുതിയതായി നിർമ്മിക്കുകയോ ചെയ്യും.

ശുചിത്വ കേരളം

76)           ജലാശയങ്ങൾ മുഴുവൻ വൃത്തിയാക്കാൻ ഇനിയും പല വർഷങ്ങൾ വേണ്ടിവരും. പക്ഷെ, ഖരമാലിന്യ സംസ്കരണത്തിലെ ലക്ഷ്യം കൈയ്യെത്തും ദൂരത്താണ്. ഹരിത സംഗമം 2020ൽ എത്രയോ വ്യത്യസ്തങ്ങളായ മാതൃകകളും അനുഭവങ്ങളുമാണ് തദ്ദേശഭരണ സ്ഥാപനങ്ങൾ അവതരിപ്പിച്ചത്. 2021-
500 പഞ്ചായത്തുകളും തിരുവനന്തപുരമടക്കം
50 നഗരങ്ങളും ഖരമാലിന്യത്തിന്റെ കാര്യത്തിൽ സമ്പൂർണ്ണ ശുചിത്വ പദവി കൈവരിക്കും. ഇതിനായി കർശനമായ മാനദണ്ഡങ്ങൾ പാലിച്ചേപറ്റൂ. എല്ലാ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം സ്രോതസ്സിൽ തന്നെ വേർതിരിക്കണം. ജൈവമാലിന്യം ഉറവിടത്തിലോ സമീപത്തോ സംസ്കരിക്കണം. അജൈവമാലിന്യം ഹരിതകർമ്മസേന വഴി ശേഖരിച്ച് റിസോഴ്സ് റിക്കവറി സെന്ററിൽ എത്തിക്കണം. പൊതുചടങ്ങുകളിലും പൊതു ഓഫീസുകളിലും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം. നിരത്തുകൾ വൃത്തിയാകണം. ഡമ്പിംങ് കേന്ദ്രങ്ങൾ ഉണ്ടാകാൻ പാടില്ല. കേരളത്തിന്റെ പാതിപ്രദേശം ഇത്തരത്തിൽ മാറിയെന്നു പറയുന്നത് അഭിമാനകരമായ നേട്ടമായി ഞാൻ കരുതും. ഈ ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിർബന്ധമായും പദ്ധതിയിൽ പ്രോജക്ടും പണവും വകയിരുത്തിയേ തീരൂ. ക്ലീൻ കേരള കമ്പനിക്ക് റിവോൾവിംഗ് ഫണ്ടായി ശുചിത്വ മിഷൻ അടങ്കലിൽ നിന്നും 20 കോടി രൂപ ലഭ്യമാക്കുന്നതാണ്.

77)           നഗരങ്ങളിൽ ശുചിത്വ പരിപാടികളിൽ സുപ്രധാനസ്ഥാനം അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി വഹിക്കുന്നുണ്ട്. ഇതിനുള്ള അടങ്കൽ
100 കോടി രൂപയായി ഉയർത്തുന്നു.

78)           2020-21ൽ 12000 പൊതുടോയ്ലറ്റുകൾ നിർമ്മിക്കും. നിലവിലുള്ള പെട്രോൾ പമ്പുകളിലെ ടോയ്ലറ്റുകളുടെ നവീകരണം, കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങൾ, മറ്റു സർക്കാർ ഏജൻസികളും പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും സ്പോൺസർ ചെയ്യുന്നവയ്ക്കും പുറമേയാണ് തദ്ദേശഭരണ സ്ഥാപനങ്ങൾ നേരിട്ട് സ്ഥാപിക്കുന്ന പൊതുടോയ്ലറ്റുകൾ. സമ്പൂർണ്ണ ശുചിത്വ പദവി ലഭിക്കുന്നതിന് ഇത് അനിവാര്യ ഘടകമാണ്.

ഫലവൃക്ഷ-പച്ചക്കറി കാമ്പയിൻ

79)           നവവത്സരദിനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഫലവൃക്ഷ-പച്ചക്കറി കാമ്പയിനായിരിക്കും ജനകീയ ഹരിതമുന്നേറ്റത്തിന്റെ മൂന്നാമത്തെ ഇനം. പ്രതിവർഷം ഒരുകോടി ഫലവൃക്ഷ തൈകൾ വീതം നടുന്നതിനുള്ള ഒരു ദശവത്സര പരിപാടിയാണിത്. പ്രതിവർഷം 54 കോടി രൂപ ഇതിന് ചെലവുവരും. എന്നാൽ 10 വർഷംകൊണ്ട് 50000 കോടി രൂപയുടെ അധിക വരുമാനം ഇത് സംസ്ഥാനത്ത് സൃഷ്ടിക്കും. ഇതോടൊപ്പം വ്യാപകമായി റെയിൻ ഷെൽട്ടറുകൾ നിർമ്മിച്ച് പച്ചക്കറിയും പുഷ്പകൃഷിയും വ്യാപിപ്പിക്കും. ഇതിനുള്ള സാങ്കേതിക സഹായങ്ങളും നഴ്സറികളും മറ്റും ഉണ്ടാക്കുന്നതിന് കൃഷി വകുപ്പിന് പണം വകയിരുത്തിയിട്ടുണ്ട്. അതോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ നിന്നും 10 ശതമാനം ഈ ഹരിത കാമ്പയിനായി നീക്കിവയ്ക്കണമെന്ന നിബന്ധനയുണ്ടാകും. അങ്ങനെ ഫലവൃക്ഷ-പച്ചക്കറി വ്യാപനത്തിന് 2020-21-ൽ ഏതാണ്ട്
1,000 കോടി രൂപ ചെലവഴിക്കും. ഹരിതകേരളം മിഷന് 7 കോടി രൂപ വകയിരുത്തുന്നു.

ലോക്കൽ എംപ്ലോയ്മെന്റ് അഷ്വറൻസ് പ്രോഗ്രാം (LEAP)

80)           പ്രാദേശിക സംരംഭങ്ങളിലൂടെ പ്രതിവർഷം
1.5 ലക്ഷം പേർക്ക് കാർഷികേതര മേഖലയിൽ തൊഴിൽ നൽകുന്നതിനുള്ള പരിപാടി തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി ആരംഭിക്കുന്ന താണ്. ആയിരം പേർക്ക് ഒരാളിനെന്ന തോതിൽ തൊഴിലുകൾ സൃഷ്ടിക്കണം. ഇവ കുടുംബശ്രീ, സഹകരണ സംഘം, സ്വകാര്യ സംരംഭകർ എന്നിവർ മുഖേന ആകാവുന്നതാണ്. ഇതു സംബന്ധിച്ച ഒരു പ്രത്യേക പരിപാടി എല്ലാ പ്രാദേശിക പദ്ധതിരേഖകളിലും ഉൾപ്പെടു ത്തേണ്ടതാണ്. പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങൾ, കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, മറ്റു ചെറുകിട വ്യവസായങ്ങൾ തുടങ്ങിയവയെല്ലാം ഈ സംരംഭങ്ങളിൽ ഉൾപ്പെടുത്താം. ഇതിന് ആവശ്യമായ ധനസഹായം പ്ലാൻ ഫണ്ടിൽ നിന്നും ലഭ്യമാക്കാവുന്നതാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ സംരംഭകത്വ പരിശീലന ത്തിനും വിപണനത്തിനുമുള്ള പിന്തുണ നൽകേണ്ടതാണ്. ഇപ്പോൾ സ്റ്റാർട്ട് അപ്പ് മിഷൻ കേന്ദ്രീകരിക്കുന്നത് ഐറ്റി മേഖലയിലാണ്. ചെറുകിട കാർഷിക സംസ്കരണ സംരംഭങ്ങൾ, ഇലക്ട്രിക്കൽ - മെക്കാനിക്കൽ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ സ്റ്റാർട്ട് അപ്പുകൾക്കും പ്രത്യേക പ്രോത്സാഹനം നൽകും.

81)           മേൽപ്പറഞ്ഞ പദ്ധതികളുടെ നടത്തിപ്പിന് സാങ്കേതിക സഹായം അനിവാര്യമാണ്. പ്രദേശത്തുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഈ കാമ്പയിനുമായി ബന്ധ പ്പെടുത്തും. എൻഎസ്എസ് യൂണിറ്റുകളെല്ലാം ഇതിൽ പങ്കാളികളാകേണ്ടതാണ്. ഗ്രാമപഞ്ചായ ത്തിൽ ഒന്നും, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾക്ക് രണ്ടു വീതവും, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്തുകൾക്ക് മൂന്നു വീതവും യുവ എഞ്ചിനീയറിംഗ് ബിരുദധാരികൾക്കുള്ള ഇന്റൺഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നതാണ്. ഓണക്കാലത്ത് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും മേൽപ്പറഞ്ഞ അഞ്ച് പരിപാടികളുടെയും പുരോഗതി റിപ്പോർട്ട് അച്ചടിച്ച് പ്രസിദ്ധീകരിക്കേണ്ടതാണ്.

82)           2020-21-ൽ 12074 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങൾക്കായി വകയിരുത്തുന്നു.

        വികസന ഫണ്ട് 7158 കോടി രൂപ

        ജനറൽ പർപ്പസ് ഗ്രാന്റ് 1717 കോടി രൂപ

        മെയിന്റനൻസ് ഗ്രാന്റ് 2943 കോടി രൂപ

        അർബൻ സർവ്വീസ് ഡെലിവറി പദ്ധതിയുടെ 255 കോടി രൂപ

        വികസനഫണ്ടിൽ 1221 കോടി രൂപ പട്ടികജാതി ഉപപദ്ധതിക്കും 183 കോടി പട്ടികവർഗ്ഗ ഉപപദ്ധതിക്കും.

83)           ഇവയ്ക്കു പുറമെ തദ്ദേശഭരണ സ്ഥാപന ങ്ങൾക്ക് 9100 കോടി രൂപകൂടി 2020-21-ൽ ലഭ്യമാകും.

        കേന്ദ്രാവിഷ്കൃത പദ്ധതികൾ 1411 കോടി രൂപ

        സംസ്ഥാനാവിഷ്കൃത പദ്ധതികൾ 1027 കോടി രൂപ

        മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമ്മാണ പദ്ധതി 2400 കോടി രൂപ

        ഗ്രാമവികസനം 344 കോടി രൂപ

        നഗരവികസനം 1945 കോടി രൂപ

        ലൈഫ് മിഷൻ2000 കോടി രൂപ

84)           ട്രഷറി നിയന്ത്രണങ്ങൾ തദ്ദേശഭരണ സ്ഥാപന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാ തിരിക്കുന്നതിന് പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.
2018-ലെ 20 ശതമാനവും 2019-ലെ
30 ശതമാനവും പദ്ധതി വെട്ടിക്കുറവിൽ നിന്ന് തദ്ദേശഭരണ സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

വിശപ്പുരഹിത കേരളം

85)           സർ, വിശക്കുന്നവനു ഭക്ഷണവും, ദാഹിക്കുന്ന വനു വെള്ളവും തണുക്കുന്നവനു പുതപ്പും തളരുന്നവനു കിടപ്പും എന്നാണ് സ്വാതന്ത്ര്യത്തിന് ബാലചന്ദ്രൻ ചുള്ളിക്കാട് നൽകിയ നിർവചനം. ഈ കാഴ്ചപ്പാടു തന്നെയാണ് സർക്കാരിനും. ലോക പട്ടിണി സൂചികയിൽ താഴേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്ന രാജ്യത്ത് വിശപ്പുരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് ഒരു പദ്ധതി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുവേണ്ടിയുള്ള സ്കീമിന് ഭക്ഷ്യവകുപ്പ് അവസാനരൂപം നൽകി. സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും വഴിയാണ് പദ്ധതി നടപ്പാക്കുക. അവർ കിടപ്പുരോഗികൾക്കും മറ്റും സൗജന്യമായി ഭക്ഷണം വീട്ടിൽ എത്തിച്ചു കൊടുക്കാം. അല്ലെങ്കിൽ ഊണ് ഒന്നിന് പരമാവധി 25 രൂപ വിലയ്ക്ക് നൽകുന്നതിനുള്ള ഭക്ഷണശാലകൾ നടത്താം. 10 ശതമാനം ഊണ് എങ്കിലും സ്പോൺസർമാർ വഴി സൗജന്യമായി നൽകണം. ഇതിനു തയ്യാറുള്ള സ്ഥാപനങ്ങൾക്ക് ഗുണഭോക്താക്കളുടെ എണ്ണം തിട്ടപ്പെടുത്തി റേഷൻ വിലയ്ക്ക് അരിയും സഹായ വിലയ്ക്ക് പലവ്യഞ്ജനങ്ങളും സിവിൽ സപ്ലൈസ് കോർപ്പറേഷൻ നൽകും. ഈയൊരു മാനദണ്ഡ ത്തിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ വിശപ്പുരഹിത മേഖലയായി ഏപ്രിൽ മാസം മുതൽ പ്രഖ്യാപിക്കുന്നതാണ്. 2020-21ൽ ഈ സ്കീം കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാൻ കഴിയും. ഇതിനു പ്രത്യേക ധനസഹായമായി
20 കോടി രൂപ വകയിരുത്തുന്നു. 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭി ക്കുന്നതാണ്.

86)           സിവിൽ സപ്ലൈസിന് പദ്ധതിയിൽ 62 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.1036 കോടി രൂപയാണ് ഭക്ഷ്യസബ്സിഡി. ഭക്ഷ്യസബ്സിഡിക്കും കമ്പോള ഇടപെടലിനുമായി ആവശ്യമനുസരിച്ച് അധിക ധനസഹായം പിന്നീട് ലഭ്യമാക്കും.


 

സ്ത്രീ ശാക്തീകരണവും കുടുംബശ്രീ ബ്രാൻഡിംഗും

87)           സർ, ജൻഡർ ബജറ്റ് അവലോകന റിപ്പോർട്ടിന്റെ മുഖചിത്രം ഒൻപതാം ക്ലാസുകാരനായ തൃശ്ശൂരിലെ അനുജാത് വരച്ചതാണ്. സോഷ്യൽ മീഡിയയിൽ ഈ ചിത്രം വൈറൽ ആയിരുന്നു. ചിത്രത്തിന്റെ നിറക്കൂട്ടും മുഗൾശൈലിയെ അനുസ്മരിപ്പിക്കുന്ന കോമ്പോസിഷനും നമ്മുടെ കണ്ണുകളെ ആകർഷിക്കും. പക്ഷെ, എന്റെ മനസ്സിൽ തട്ടിയത് അതല്ല. അമ്മയുടെയും അയലത്തെ അമ്മമാരുടെയും കാണാപ്പണി കളാണ് അനുജാത് ചിത്രീകരിച്ചത്. സർ, സ്ത്രീയുടെ ദൃശ്യത ഉയർത്തുന്നതിൽ കുടുംബശ്രീ വലിയ സംഭാവനയാണ് കേരള ത്തിനു നൽകുന്നത്. 2016-17ൽ പൂർണ്ണമായും സ്ത്രീകൾക്കുള്ള സ്കീമുകളുടെ അടങ്കൽ
760 കോടി രൂപയും പദ്ധതി അടങ്കലിന്റെ
4 ശതമാനവും മാത്രമായിരുന്നു. സർ, 2020-21ലെ ബജറ്റിൽ ഈ തുക 1,509 കോടി രൂപയായും, പദ്ധതി വിഹിതം 7.3 ശതമാനമായും ഉയർത്തുന്നു. മറ്റു സ്കീമുകളിൽ സ്ത്രീകൾ ക്കായുള്ള പ്രത്യേക ഘടകംകൂടി കണക്കിലെടുക്കുകയാണെങ്കിൽ മൊത്തം വനിതാ വിഹിതം 18.4 ശതമാനമാണ്. 2017-18-ൽ ഇത് 11.5 ശതമാനമായിരുന്നു. ഈ സ്ത്രീ പരിഗണന കേരള സർക്കാരിന്റെ ബജറ്റ് ചെലവുകളുടെ മുഖമുദ്രയായിട്ടുണ്ട്.

88)           കുടുംബശ്രീ 12 ഇനം സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്ക് ബ്രാൻഡ് അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത മാർക്കറ്റിംഗ് കൊണ്ടുവരുമെന്ന് കഴിഞ്ഞ ബജറ്റിൽ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി കുട, നാളികേര ഉൽപ്പന്നങ്ങൾ, കറിപ്പൊടികൾ തുടങ്ങിയവ ക്ലസ്റ്റർ അടിസ്ഥാനത്തിൽ പൊതുവായ പേരിൽ ഉൽപ്പാദിപ്പിച്ച് സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകൾ വഴി വിൽക്കുന്നതിന് കരാർ ഉണ്ടാക്കി. കേരള ചിക്കൻ മാർക്കറ്റിൽ ഇറങ്ങി. ഇതിനകം
1000 കോഴി വളർത്തൽ യൂണിറ്റുകൾ കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ന്യൂട്രിമിക്സ് ബ്രാൻഡിൽ പൊതുപോഷക ഭക്ഷണങ്ങൾ വിപണിയിലെത്തിച്ചു. 212
കരകൗശല ഉൽപ്പന്നങ്ങൾ ഓൺലൈനായി വിപണിയിലിറക്കി. 275 വനിതാ കെട്ടിട നിർമ്മാണ യൂണിറ്റുകൾ, 206 മൾട്ടി ടാസ്ക് ടീമുകൾ, 76 ഈവന്റ് മാനേജ്മെന്റ് ടീമുകൾ എന്നിവയും തുടങ്ങി. 100-ൽപ്പരം ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾക്ക് കരാറായി.

സർ,

ജരാനരകൾ ബാധിച്ച്

പുറംകവർ പൊളിഞ്ഞ

വായിക്കപ്പെടാത്ത ആത്മകഥ എന്നാണ് വിജില ചിറപ്പാട് സ്ത്രീജിവിതത്തെ വിലയിരുത്തുന്നത്. ഈ അവസ്ഥ തിരുത്തിക്കുറിക്കുക ഏതൊരു ആധുനിക സമൂഹത്തിന്റെയും സുപ്രധാന കടമ.

89)           മുകളിൽ പറഞ്ഞ പ്രവർത്തനങ്ങൾ കൂടുതൽ ശക്തപ്പെടുത്തുന്നതിനോടൊപ്പം 2020-21-ൽ താഴെപ്പറയുന്ന ലക്ഷ്യങ്ങൾ കുടുംബശ്രീക്കായി നിശ്ചയിക്കുന്നു.

        എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് സംരംഭങ്ങൾ.

        200 കേരള ചിക്കൻ ഔട്ട്ലെറ്റുകൾ.

        ഹരിതകർമ്മ സേനകളുമായി യോജിച്ച് 1000 ഹരിത സംരംഭങ്ങൾ.

        പ്രതിദിനം 30000 രൂപ ടേണോവറുള്ള
50 ഹോട്ടലുകൾ.

        1000 വിശപ്പുരഹിത പദ്ധതി ഹോട്ടലുകൾ.

        500 ടോയ്ലറ്റ് കോംപ്ലക്സുകളുടെ നടത്തിപ്പ്.

        5000 പുതിയ തൊഴിൽസംരംഭങ്ങൾ.

        ആലപ്പുഴ മാതൃകയിൽ 14 ട്രൈബൽ മൈക്രോ പ്രോജക്ടുകൾ.

        20000 ഏക്കറിൽ ജൈവസംഘകൃഷി.

        500 ജൻഡർ റിസോഴ്സ് സെന്ററുകൾ.

        കോഴിക്കോട് മാതൃകയിൽ എല്ലാ ജില്ലകളിലും ഹോം ഷോപ്പുകൾ.

        കുടുംബശ്രീ ഇന്റൺഷിപ്പ് പ്രോഗ്രാം.

        നാല് ശതമാനം പലിശയ്ക്ക് 3000 കോടി രൂപയുടെ ബാങ്ക് വായ്പ.

90)           കുടുംബശ്രീക്ക് 250 കോടി രൂപ വകയിരുത്തുന്നു. ഇതിനു പുറമേ റീബിൽഡ് കേരളയിൽ നിന്ന് ഉപജീവനസംരംഭങ്ങൾക്കായി 200 കോടി രൂപകൂടി ലഭ്യമാകും. തദ്ദേശഭരണ സ്ഥാപന ങ്ങളിൽ നിന്നുള്ള ധനസഹായമടക്കം 600 കോടി രൂപയാണ് കുടുംബശ്രീയുടെ മൊത്തം ബജറ്റ്. ഇതിനുപുറമേ നഗരങ്ങളിലെ 950 ഓളം കോടി രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികളും കുടുംബശ്രീ വഴിയാണ് നടപ്പിലാക്കുന്നത്.

91)           കേന്ദ്രാവിഷ്കൃത സ്കീമുകളടക്കം 1053 കോടി രൂപയാണ് സ്ത്രീകളുടെ കുട്ടികളുടെയും വകുപ്പിന്റെ അടങ്കൽ.

പെൺകുഞ്ഞുങ്ങളുടെ അത്ഭുതലോകങ്ങളും വിസ്മയങ്ങളും ഇല്ലായ്മ ചെയ്യപ്പെടുന്ന ക്രൂരകൃത്യത്തിൽ പ്രതിയാകുന്നത് ഒരു വ്യക്തിയല്ല, സമൂഹം മൊത്തമാണ് എന്ന് ഡോ. ശാരദക്കുട്ടി ഈ സമൂഹത്തെ ജാഗ്രത പ്പെടുത്തുന്നുണ്ട്.

സർ, സ്ത്രീകളും കുഞ്ഞുങ്ങളും അനുഭവിക്കുന്ന എല്ലാത്തരം അടിച്ചമർത്തലുകൾക്കും പരിഹാര മുണ്ടാക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനും സർക്കാരിനുമുണ്ട് എന്ന ബോധ്യത്തോടെ യുള്ളതാണ് ബജറ്റിന്റെ സമീപനം. നിർഭയ ഹോമുകളുടെ പരിപാലനത്തിനുള്ള സഹായം
10
കോടി രൂപയായി ഉയർത്തുന്നു.

        കെട്ടിടസൗകര്യങ്ങളും കുട്ടികളുമില്ലാത്ത അങ്കണവാടികളെ സംയോജിപ്പിച്ച് പകൽ മുഴുവൻ പ്രവർത്തിക്കുന്ന മാതൃകാ കേന്ദ്രങ്ങളാക്കും.

        വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളിൽ യാത്രക്കാരികൾക്ക് സുരക്ഷിത മുറികൾ ഒരുക്കും.

        തെരഞ്ഞെടുക്കപ്പെട്ട അങ്കണവാടികളിൽ പ്രത്യേക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ ക്കുവേണ്ടി സൗകര്യമൊരുക്കും.

        സ്മാർട്ട് അങ്കണവാടി പദ്ധതിതുടരും.

        സ്ത്രീകൾ ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കളുടെ വിപണനത്തിനായി ജൻഡർ പാർക്കിൽ ഇന്റർനാഷണൽ ട്രേഡ് സെന്റർ ആരംഭിക്കും.


 

സർ,

ഉയിരിനെപ്പൂട്ടിയ
ചങ്ങലകൾ
എങ്ങനെയാണ് അറുത്തുമാറ്റേണ്ടത്

എന്ന് ഗിരിജ പാതേക്കര സന്ദേഹിക്കുന്നുണ്ട്. ദൃശ്യവും അദൃശ്യവുമായ എല്ലാ ചങ്ങലകളിൽ നിന്നും സ്ത്രീയെ മോചിപ്പിക്കുക എന്നത് ഇടതുപക്ഷ സർക്കാരിന്റെ ഏറ്റവും സുപ്രധാന ദൗത്യമാണ്.

സമ്പൂർണ്ണപാപ്പിടം

92)           2020-21ൽ ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനം ആരംഭിക്കുകയാണ്. മത്സ്യത്തൊഴി ലാളികൾക്കും പട്ടികവിഭാഗങ്ങൾക്കും 40000 വീടുകൾ ലഭ്യമാക്കും.മറ്റൊരു 60000 പേർക്കുകൂടി വീട്/ഫ്ലാറ്റ് നൽകും. ഭൂരഹിതരായ ഭവനരഹിതർക്ക് ഭൂമി നൽകുന്നതിനാണ് ഈ ഘട്ടത്തിൽ ഊന്നൽ. ഭൂമി ലഭ്യമായ ഇടങ്ങളിൽ അവർക്ക് ഭൂമിയും വീടും നൽകും. മറ്റിടങ്ങളിൽ ഫ്ലാറ്റുകൾ പണിയുന്നതിനാണ് ഉദ്ദേശം. ഇതിനുള്ള ഭൂമി എല്ലാ ജില്ലകളിലും കണ്ടെത്തി.
10 ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.

93)           ഹൗസിംഗ് വകുപ്പിന് 61 കോടി രൂപയാണ് വകയിരുത്തൽ. ഇതിൽ 45 കോടി രൂപയും ഹൗസിംഗ് ബോർഡിനാണ്. ഗൃഹശ്രീ, വർക്കിംഗ് വിമെൻസ് ഹോസ്റ്റലുകൾ, ആശ്വാസ് കേന്ദ്രങ്ങൾ, ഭവനരഹിതർക്കുള്ള പുതിയ പാർപ്പിട പദ്ധതികൾ, കോഴിക്കോട് സർക്കാർ ഉദ്യോഗസ്ഥർക്കുള്ള വാടക ഫ്ലാറ്റുകൾ എന്നിവയാണ് പ്രധാന പദ്ധതികൾ. വളവനാട്ടെ ഹൗസിംഗ് ബോർഡ് ഭൂമി സർക്കാർ പൊന്നുംവിലയ്ക്ക് ഏറ്റെടുക്കുന്നതാണ്. ഇതിനു നൽകുന്ന വിലയുംമേൽപറഞ്ഞ സ്കീമുകളുടെ വിപുലീകരണത്തിന് ഉപയോഗപ്പെടുത്താം.

വിദ്യാഭ്യാസ മികവിലേയ്ക്ക്

94)           സർ, സച്ചിദാനന്ദന്റെ ഒരിന്ത്യൻ വിദ്യാർത്ഥിയുടെ ആത്മഗതം എന്ന കവിതയിൽ കുസൃതിയും വിശുദ്ധിയും നിറഞ്ഞ കുട്ടികളുടെ മനസുകളിലൂടെ സ്വപ്നം നിക്ഷേപിച്ചൊഴുകുന്ന ഒരു സുവർണനദിയെ പരാമർശിക്കുന്നുണ്ട്. അഭിമാനത്തോടെ പറയട്ടെ, കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ മികവിന്റെ സ്വപ്നം വിതച്ചൊഴുകുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന സുവർണ നദി. വിദ്യാഭ്യാസ മേഖലയിലെ പുതിയ ഉണർവ്വിന്റെ പ്രധാന ഘടകം പൊതുവിദ്യാഭ്യാസ രംഗത്തെ സൗകര്യങ്ങളുടെ വിപുലീകരണമാണ്. സർ, കുട്ടികളുടെ സർഗശേഷി പ്രകടിപ്പിക്കാൻ എന്തെന്തു സാധ്യതകളാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സൃഷ്ടിക്കപ്പെട്ട സംവിധാനങ്ങൾ വഴി സാധ്യമായിരിക്കുന്നത്? സ്കൂൾ വിക്കിയുടെ പേജിൽ നിങ്ങൾക്ക് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ ഫൈഖ ജാഫർ എഴുതിയ ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുണ്ട് എന്ന കവിത വായിക്കാം. കവിതയിലെ

ജീവിതം തന്നെയും

കടലാസു തുണ്ടിലേ

ലേയ്ക്കക്ഷരമായി തളച്ചുവെച്ചു

കരിയുഗത്തിൻ കഥകൾ പറഞ്ഞീടാൻ

ആൻ, അവൾ കാത്തിരിപ്പതുണ്ടേ

എന്ന വരികൾ വായിക്കുമ്പോൾ നമ്മുടെ പൊതുവിദ്യാലയത്തിലെ ഒരു പത്താംക്ലാസ് കുട്ടിയുടെ വായനയിലേയ്ക്കും ചിന്തകളി ലേയ്ക്കുമുള്ള താക്കോലാണ് തുറന്നു കിട്ടുന്നത്. കുട്ടികളുടെ സർഗ്ഗാത്മക പരിപോഷിപ്പിക്കുന്ന തരത്തിൽപൊതുവിദ്യാലയങ്ങൾ നവീകരിക്കും. കിഫ്ബി, പ്ലാൻ ഫണ്ട്, എംഎൽഎ, എംപി ഫണ്ടുകൾ, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുടങ്ങിയവയിൽ നിന്ന് ഏതാണ്ട്
3,500 കോടി രൂപയുടെ 80 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളാണ് നിർമ്മാണത്തിലിരിക്കുന്നത്.ഈ നവീകരണത്തിന് ചരിത്രത്തിൽ സമാനതകളില്ല. എയ്ഡഡ് സ്കൂളുകളിൽ ചലഞ്ച് ഫണ്ടായി
20 കോടി രൂപ നൽകിക്കഴിഞ്ഞു. ഈ പദ്ധതി 2020-21-ലും തുടരും.

95)           പൊതുവിദ്യാഭ്യാസ മേഖലയുടെ മൊത്തം അടങ്കൽ 19,130 കോടി രൂപയാണ്. അക്കാദമിക നിലവാരം ഉയർത്തുന്നതിനും അനുബന്ധ വിദ്യാഭ്യാസ പരിപാടികൾക്കുള്ള എല്ലാ സ്കീമുകളും തുടരും. ചുവടെപ്പറയുന്ന പുതിയ പരിപാടികളും ഏറ്റെടുക്കുന്നതാണ്.

        പുതിയ കെട്ടിടങ്ങളിൽ പുതിയ ഫർണീച്ചറിനു വേണ്ടിയുള്ള ഒരു സ്കീമിനു രൂപം നൽകുന്നതാണ്. പഴയ ഫർണീച്ചറുകൾ പുനരുപയോഗിക്കും.

        ഘട്ടം ഘട്ടമായി മുഴുവൻ സ്കൂളുകളിലും സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കും.

        സ്കൂൾ ക്ലസ്റ്ററുകളിൽ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ടാലന്റ് സ്കീമിന് രൂപം നൽകും.

        ശ്രദ്ധ സ്കീമുകൾ വിപുലീകരിക്കും.

        ലാബുകൾ നവീകരിക്കും.

        സ്കൂൾ യൂണിഫോം അലവൻസ് 400 രൂപയിൽ നിന്നും 600 രൂപയായി ഉയർത്തുന്നു.

        പ്രതിഭാതീരം പദ്ധതി വ്യാപിപ്പിക്കും.

        പ്രീ-പ്രൈമറി അധ്യാപകരുടെ അലവൻസ് 500 രൂപ വർദ്ധിപ്പിക്കുന്നു.

        പാചകത്തൊഴിലാളികളുടെ കൂലി 50 രൂപ ഉയർത്തുന്നു.

സാർവ്വത്രികആരോഗ്യസുരക്ഷാ പദ്ധതി

96)           41.37 ലക്ഷം കുടുംബങ്ങൾക്ക് 5ലക്ഷം രൂപ വരെ കിടത്തി ചികിത്സാ ആനുകൂല്യം ലഭിക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കേരളത്തിൽ നടപ്പാക്കി. ഇതിന് വരുന്ന ചെലവ് 700 കോടി രൂപയാണ്. എന്നാൽ കേന്ദ്രസഹായമായി ലഭിക്കുന്നത് 140 കോടി രൂപ മാത്രമാണ്. ഇതിനോടൊപ്പം തന്നെ ഇൻഷ്വറൻസ് സ്കീമിന് പുറത്തുള്ളതും മറ്റ് ആരോഗ്യ പദ്ധതികളിൽ ഉൾപ്പെടാത്തതുമായിട്ടുള്ള കുടുംബങ്ങൾക്ക് പഴയ കാരുണ്യ സ്കീമിന്റെ ആനുകൂല്യങ്ങൾ തുടർന്നും ലഭ്യമാക്കും.

97)           ആർദ്രം പദ്ധതിയുടെ ഭാഗമായി 350 പ്രാഥമിക ആശുപത്രികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ഇവിടങ്ങളിൽ ഉച്ചകഴിഞ്ഞും ഒപി ഉണ്ട്. ലാബും ഫാർമസിയും ഉണ്ട്. ദ്വിതീയ, ത്രിതീയ ആശുപത്രികളുടെ നവീകരണം യുദ്ധാകാലാടിസ്ഥാനത്തിൽ നടന്നു വരുന്നു. താമസംവിന കേരളത്തിലെ ക്യാൻസർ രോഗികളുടെ 80 ശതമാനം പേർക്കും പൊതുആരോഗ്യ മേഖലയിൽ ചികിത്സ ലഭ്യമാക്കാനാകും. എല്ലാ ജില്ലാ ആശുപത്രി കളിലും കാർഡിയോളജി വകുപ്പും എല്ലാ താലൂക്ക് ആശുപത്രികളിലും ട്രോമകെയറും ഡയാലിസിസ് യൂണിറ്റുകളും ആരംഭിച്ചു കൊണ്ടിരിക്കുകയാണ്.

98)           പാലിയേറ്റീവ് നയത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. കേരളം മുഴുവൻ പന്തലിച്ചിട്ടുള്ള ഒരു ജനകീയ ആരോഗ്യതലമായി പാലിയേറ്റീവ് ശൃംഖല മാറിയിട്ടുണ്ട്. ഈ ജനകീയ ഇടപെടൽ രോഗപ്രതിരോധ പ്രവർത്തനങ്ങളിലേയ്ക്കും രോഗാതുരത മോണിറ്റർ ചെയ്യുന്നതിലേയ്ക്കും വ്യാപിപ്പിക്കണം. സബ്സെന്ററുകളും അവിടുത്തെ എകസ്റ്റൻഷൻ പ്രവർത്തകരും ആശ പ്രവർത്തകരോടൊപ്പം സന്നദ്ധപ്രവർത്തകരും ചേർന്ന് ആരോഗ്യസേന ഈ ചുമതല ഏറ്റെടുക്കും. ഇതിലൂടെ മാത്രമേ ആർദ്രം മിഷൻ ഒരു ജനകീയ പ്രസ്ഥാനമായി മാറൂ.

99)           ഇത്തരത്തിൽ മുഴുവൻ ജനങ്ങളുടെയും ആരോഗ്യനിലയെക്കുറിച്ച് ഡാറ്റാബെയ്സ് ഉണ്ടാക്കുകയും, സ്ക്രീൻ ചെയ്ത് രോഗികളെ നിർണ്ണയിക്കുകയും, ചികിത്സ നൽകുകയും, രോഗപ്രതിരോധന പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുകയും, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കടക്കം സാന്ത്വനപരിചരണ നടത്തുകയും ചെയ്യുന്ന തദ്ദേശഭരണ സ്ഥാപന ങ്ങൾക്ക് പ്രത്യേക സഹായം നൽകുന്നതിന്
10 കോടി രൂപ അധികമായി വകയിരുത്തുന്നു. ആശ പ്രവർത്തകരുടെ ഹോണറേറിയം 500 രൂപ വർദ്ധിപ്പിക്കുന്നു.

100)        സാന്ത്വന ചികിത്സയ്ക്കും എൽഡർ കെയറിനും ആധുനിക സാങ്കേതികവിദ്യയുടെ സഹായ ത്തോടെ സമഗ്രമായ ഒരു പിന്തുണാ സംവിധാനം ഒരുക്കും. രോഗികൾ ഓട്ടോമാറ്റഡ് ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും. നിർമ്മിതബുദ്ധി യുടെ സഹായത്തോടെ അവരുടെ അസ്വഭാവിക മായിട്ടുള്ള ചലനങ്ങളും മറ്റും ഏറ്റവുമടുത്ത സാന്ത്വന കേന്ദ്രത്തിലോ ആരോഗ്യ പ്രവർത്ത കനോ ലഭ്യമാകും. രക്തസമ്മർദ്ദം, നാഡിമിടിപ്പ്, ഓക്സിജൻനില തുടങ്ങി അടിസ്ഥാന ആരോഗ്യ സൂചകങ്ങൾ ഓട്ടോമാറ്റിക്കായി ആരോഗ്യ കേന്ദ്രത്തിൽ ലഭിക്കുന്നതിനുള്ള സംവിധാനവും ഇതിൽ ബന്ധിതമായിരിക്കും. ക്യാമറ, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയ്ക്ക് എല്ലാംകൂടി ഒരു രോഗിക്ക് ഏകദേശം പതിനായിരം രൂപയാണ് ആവശ്യമായി വരുന്നത്. ഇതിന്റെ പൈലറ്റ് പരിപാടി ആലപ്പുഴയിലെയും കണ്ണൂരിലെയും തെരഞ്ഞെടുക്കപ്പെട്ട പാലിയേറ്റീവ് പ്രദേശങ്ങളിൽ നടപ്പിലാക്കും. ഇതിനായി
10 കോടി രൂപ അധികമായി വകയിരുത്തുന്നു.

 

IV

പാക്കേജുകൾ

^^

ഉള്ളടക്കം

തീരദേശ പാക്കേജ്

101)        കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 5000 കോടിയുടെ തീരദേശ പാക്കേജ് അഞ്ചു വർഷം കൊണ്ടാണ് നടപ്പിലാക്കുക. നടപ്പുവർഷം പദ്ധതിയിൽ മത്സ്യമേഖലയിൽ ഹാർബർ എഞ്ചിനീയറിംഗ് അടക്കം 380 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമേ കിഫ്ബി വഴി 2020-21-
750 കോടി രൂപയെങ്കിലും ചെലവഴിക്കും. സ്കൂളുകൾക്ക് 64 കോടി രൂപ, ആശുപത്രികൾക്ക് 201 കോടി രൂപ, കടൽഭിത്തിക്കും പുലിമുട്ടിനും 57 കോടി രൂപ, ഹാർബറുകൾക്ക് 209 കോടി രൂപ, ഫിഷ് മാർക്കറ്റുകൾക്ക് 100 കോടി രൂപ, റോഡുകൾക്ക് 150 കോടി രൂപ എന്നിവയാണ് പദ്ധതികൾ. ചെത്തി, പരപ്പനങ്ങാടി ഹാർബറുകളുടെ നിർമ്മാണം ഈ വേനൽക്കാലത്ത് ആരംഭിക്കും. മറ്റുള്ള ഹാർബറുകൾക്ക് 50 കോടി രൂപ ബജറ്റിലുണ്ട്. ലൈഫ് മിഷന്റെ ഭാഗമായി ഫിഷറീസ് മേഖലയിൽ280 കോടി രൂപ ചെലവിൽ 7000 വീടുകൾ നിർമ്മിക്കും. റീബിൽഡ് കേരളയിൽ നിന്നും തീരദേശത്തുള്ള മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് കുടുംബം ഒന്നിന് 10 ലക്ഷം രൂപ വീതം
2,450 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചിട്ടുണ്ട്.

102)        മേൽപ്പറഞ്ഞവയിൽ ചില പദ്ധതികൾ പൂർത്തീ കരിക്കാൻ പല വർഷങ്ങൾ എടുത്തേയ്ക്കാം. പിന്നീടുള്ള വർഷങ്ങളിൽ വരുന്ന ഇത്തരം ചെലവുകൾ മാറ്റി നിർത്തിയാലും 2020-21-ലെ തീരദേശ പാക്കേജിലെ അടങ്കൽ 1000 കോടി രൂപ വരും. ദൗർഭാഗ്യവശാൽ ഈ അഭൂത പൂർവ്വമായ വികസന ഇടപെടലിനെക്കുറിച്ച് വേണ്ടത്ര അറിവ് മത്സ്യമേഖലയിൽ ഇല്ല. ഇതുസംബന്ധിച്ച് ജില്ലാ അടിസ്ഥാനത്തിലുള്ള അവലോകന യോഗങ്ങൾ നടത്തുന്നതാണ്. ഓഖി ഫണ്ട് കൃത്യമായി ചെലവഴിക്കുക യുണ്ടായി. എന്നാലും അതിനെക്കുറിച്ച് പരാതികൾ ചില കോണുകളിൽ നിന്നും കേൾക്കാറുണ്ട്. അതുകൊണ്ട് ഓഖി ചെലവ് സംബന്ധിച്ച് ശ്രീമതി. അരുണാ റോയിയുടെ അധ്യക്ഷതയിൽ ഒരു സോഷ്യൽ ഓഡിറ്റ് നടപ്പാക്കുന്നതാണ്.

103)        മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾക്ക് ഇതര തൊഴിലുകൾ വികസിപ്പിക്കുന്നതിന്
15 കോടി രൂപയും മത്സ്യവിൽപ്പനക്കാരായ സ്ത്രീകൾക്ക് 6 കോടി രൂപയും വകയിരുത്തുന്നു. എല്ലാ ഹാർബറുകളിലും മത്സ്യം സൂക്ഷിക്കുന്ന തിനുള്ള മത്സ്യസംഭരണ കേന്ദ്രവും, ഓൺലൈൻ വിപണനവും മത്സ്യഫെഡ് വഴി നടപ്പാക്കുന്നതാണ്.

കുട്ടനാട് പാക്കേജ്

104)        കേരളത്തിലെ പ്രളയ പുനരധിവാസ പ്രവർത്തന ങ്ങളുടെ കാര്യക്ഷമതയ്ക്ക് ഒന്നാന്തരം ഉദാഹരണമാണ് കുട്ടനാട്. 2018-ലെ പ്രളയം കഴിഞ്ഞ് ഒരാഴ്ചകൊണ്ട് പകർച്ചവ്യാധിയോ അത്യാഹിതങ്ങളോ ഇല്ലാതെ 50000ത്തോളം കുടുംബങ്ങളിൽപ്പെട്ട 126054 പേരെയാണ് മാറ്റി പ്പാർപ്പിച്ചത്. 54066 കുടുംബങ്ങൾക്ക് 10,000 രൂപ വീതം നൽകി. 1920 വീടുകളാണ് പ്രളയത്തിൽ പൂർണ്ണമായും തകർന്നത്. ഇതിൽ 1880 വീടുകൾക്ക് പുനർനിർമ്മാണത്തിനുള്ള ആദ്യഗഡു സഹായം നൽകി. 627 വീടുകളുടെ പുനർനിർമ്മാണം പൂർത്തിയായി. ഭാഗീകമായി നാശനഷ്ടമുണ്ടായ 49083 വീടുകൾക്ക് അറ്റകുറ്റപ്പണികൾക്കായി 274 കോടി രൂപ നൽകി.കാർഷിക നഷ്ടപരിഹാരമായി 152 കോടി രൂപ വിതരണം ചെയ്തു.

105)        കുട്ടനാടിന് 2400 കോടി രൂപയുടെ പാക്കേജ് പ്ലാനിംഗ് ബോർഡ് തയ്യാറാക്കിയിട്ടുണ്ട്. പ്രളയാനുഭവങ്ങൾകൂടി കണക്കിലെടുത്ത് രണ്ടാം കുട്ടനാട് പാക്കേജ് നടപ്പിലാക്കും.

        മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കായലിന്റെ അടിത്തട്ട് പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുകയാണ് ആദ്യ നടപടി.

        ഇതോടൊപ്പം യന്ത്രസഹായത്തോടെ കായൽ ചതുപ്പുകളിലെ ചെളി കട്ടകുത്തി കായലിന്റെ ആവാഹശേഷി വർദ്ധിപ്പിക്കും. ഇവ രണ്ടിനു മായി 10 കോടി രൂപ വകയിരുത്തുന്നു.

        കായലിനിന്നും തോടുകളിൽ നിന്നുംഎടുക്കുന്ന ചെളി ഉപയോഗപ്പെടുത്തി പുറംബണ്ട് വീതി കൂട്ടി, അനുയോജ്യമായ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി ഉറപ്പിക്കുന്ന തിനുള്ള ഒരു ബൃഹത് പദ്ധതി കിഫ്ബിയുടെ കൂടി ധനസഹായത്തോടെ നടപ്പാക്കും. അനിവാര്യമായ സ്ഥലങ്ങളിലേ കല്ലും സ്ലാബും ഉപയോഗപ്പെടുത്തൂ.

106)        പരീക്ഷണാടിസ്ഥാനത്തിൽ ആലപ്പുഴയിലെ കനാൽപ്പിയുടെ സഹായത്തോടെ നെടുമുടി പഞ്ചായത്തിൽ ജനപങ്കാളിത്തത്തോടുകൂടി ഇത്തരമൊരു സമഗ്രപരിപാടി നടപ്പാക്കി വരികയാണ്. ഇതിന് 30 ലക്ഷം രൂപ പ്രത്യേക ധനസഹായമായി അനുവദിക്കുന്നു. തൊഴിലുറപ്പു തന്നെയാണ് ഇതിൽ പ്രധാനമായും ഉപയോഗ പ്പെടുത്തുന്നത്. കയർ കോർപ്പറേഷന്റെയും എൻസിആർഎംഐയുടെയും പുളിങ്കുന്ന് എഞ്ചിനീയറിംഗ് കോളേജിന്റെയും സഹായ ത്തോടെ ഗ്രാമപഞ്ചായത്ത്ഒരു പാടശേഖര ത്തിന്റെ ബണ്ടുകൾ ചെളിയും കയർ ഭൂവസ്ത്രവും ഉപയോഗപ്പെടുത്തി പുനർ നിർമ്മിക്കും. അനുയോജ്യമായ സസ്യാവരണം സൃഷ്ടിക്കും. ഈ മാതൃകയിൽ കുട്ടനാട്മേഖല യിമാത്രമല്ല, വേമ്പനാടിന്റെതീരത്തുള്ള എല്ലാ പഞ്ചായത്തുകളിലെയും തോടുകൾ ജനകീയ മായി ആഴം കൂട്ടുന്നതിനും ശുചീകരിക്കുന്നതിനു മുള്ള പദ്ധതി വരുന്ന വേനൽക്കാലത്ത് നടപ്പാക്കും.

107)        കായൽത്തീരങ്ങളിലെപട്ടണങ്ങളുംഗ്രാമങ്ങളും മാലിന്യമുക്തമായാലേ കായൽ വൃത്തിയായി സൂക്ഷിക്കാനാകൂ. ആലപ്പുഴ പട്ടണത്തിൽ റോഡുകൾ പോലെ കനാലുകളും വൃത്തിയാക്കു ന്നതിനുള്ള ജനകീയ പരിപാടി ഈ വർഷം നല്ല പങ്കും പൂർത്തിയാകും. ആലപ്പുഴയിൽ നിന്നും മാലിന്യങ്ങൾ കായലിലേയ്ക്ക് വിസർജ്ജി ക്കുന്നത് അവസാനിപ്പിക്കും. സെപ്റ്റേജ് പ്ലാന്റുകൾഅടിയന്തിരമായി സ്ഥാപിക്കും.

108)        കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണ പരിപാടികൾക്കായി ജലസേചന വകുപ്പിന്
74 കോടി രൂപ വകയിരുത്തുന്നു. പുറംബണ്ട് നിർമ്മാണത്തിനും കായലിലെ ചെളി നീക്കം ചെയ്യുന്നതിനും ഇത് ഉപയോഗപ്പെടുത്തും. കൃഷിക്ക് 20 കോടി രൂപയും ഉൾനാടൻ മത്സ്യകൃഷിക്ക് 11 കോടി രൂപയും താറാവ് കൃഷിക്ക് 7 കോടി രൂപയും ഈ വർഷത്തെ പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്.അനുമതി നൽകിയതോ നിർമ്മാണം നടക്കുന്നതോ ആയ പൊതുമരാമത്ത് വകുപ്പ് പാലങ്ങളുടെയും റോഡുകളുടെയും അടങ്കൽ385 കോടി രൂപ വരും.മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 50 കോടി രൂപയുടെ പ്രവൃത്തികൾ അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമേ 50 കോടി രൂപകൂടി പ്രളയാനന്തര റോഡ് പുനരുദ്ധാരണത്തിനായി വകയിരുത്തുന്നു. അങ്ങനെ 750 കോടി രൂപയാണ് കുട്ടനാട്ടിൽ ബജറ്റിൽ നിന്നും ചെലവഴിക്കപ്പെടുക.

109)        കുട്ടനാട് പാക്കേജിന്റെ ഭാഗമായി രണ്ടോ മൂന്നോ വർഷംകൊണ്ട് പൂർത്തിയാകുന്ന ഒട്ടേറെ പ്രധാന പദ്ധതികൾക്ക് അനുവാദം നൽകിയിട്ടുണ്ട്.

        കുട്ടനാട് കുടിവെള്ള പദ്ധതി 291 കോടി രൂപ

        തോട്ടപ്പള്ളി സ്പിൽവേ 280 കോടി രൂപ

        ആലപ്പുഴ ചങ്ങനാശ്ശേരി എലവേറ്റഡ് റോഡ് 450 കോടി രൂപ

        പുളിങ്കുന്ന് ആശുപത്രി 150 കോടി രൂപ

        മറ്റു കിഫ്ബി പ്രോജക്ടുകൾ 541 കോടി രൂപ

        റീബിൽഡ് കേരളയിൽ നിന്ന് 200 കോടി രൂപ

110)        തണ്ണീർമുക്കംബണ്ട്ഒരുവഷത്തേക്കെങ്കിലുംതുറന്നുവച്ച്ഉപ്പുവെള്ളം കയറ്റി കുട്ടനാടിനെ ശുചീകരിക്കുന്നതിനുള്ള പദ്ധതി കുട്ടനാട് കുടിവെള്ള പദ്ധതി പൂർത്തീകരിച്ചാലുടൻ ആരംഭിക്കും. പുതിയൊരു കാർഷിക കലണ്ടർ പാടശേഖര സമിതികൾ ചർച്ച ചെയ്ത് അംഗീകരിക്കുകയും വേണം.

വയനാട് പാക്കേജും ബ്രാന്റഡ് കാപ്പിയും

111)        വയനാട് പാക്കേജിന്റെ കേന്ദ്രബിന്ദു കഴിഞ്ഞ വർഷം പ്രഖ്യാപിച്ച മലബാർ കാപ്പിയും കാർബൺ ന്യൂട്രൽ വയനാട് പദ്ധതിയുമാണ്. ഇതിന് 500 കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.

        കിൻഫ്രയുടെ 100 ഏക്കറിൽ 150 കോടി രൂപയുടെ മെഗാഫുഡ് പാർക്ക് 2020-21-ൽ നിർമ്മാണം ആരംഭിക്കും. ഇവിടെയായിരിക്കും ബ്രാന്റഡ് കാപ്പിയുടെയും പഴവർഗ്ഗങ്ങളുടെയും പൊതുസംസ്കരണ സംവിധാനങ്ങൾ.

        പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്ത് കാപ്പി പ്ലാന്റേഷൻ മേഖലയെ സൂക്ഷ്മ പ്രദേശങ്ങളായി തരംതിരിക്കുക, ഉചിതമായ പരിപാലന രീതികൾ ഉറപ്പുവരുത്തുക, പ്രൊഡ്യൂസർ സംഘങ്ങൾക്കു രൂപം നൽകുക എന്നിവയ്ക്കായി കൃഷി വകുപ്പിന് 13 കോടി രൂപ വകയിരുത്തുന്നു.

        കാപ്പിക്ക് ഡ്രിപ്പ് ഇറിഗേഷന് 10 കോടി രൂപ വകയിരുത്തുന്നു. ഇതിനു പുറമെ സൂക്ഷ്മ ജലസേചന പദ്ധതിയിൽ4 കോടി രൂപയുണ്ട്.

        കാപ്പി ബ്രാൻഡ് ചെയ്യുന്നതിന് കാർബൺ ന്യൂട്രൽ പദ്ധതി വയനാടിനെ സഹായിക്കും. ഇപ്പോൾ കാർബൺ എമിഷൻ 15ലക്ഷം ടണ്ണാണ്. ഇതിൽ 13ലക്ഷം ടൺ കാർബൺ ആഗിരണം ചെയ്യാൻ നിലവിലുള്ള മരങ്ങൾക്ക് കഴിയും. 60000 ടൺ കാർബൺ എമിഷൻ പഞ്ചായത്തുതല പദ്ധതികളിലൂടെ കുറയ്ക്കും.

        ബാക്കി കാർബൺ ആഗിരണം ചെയ്യുന്നതിന് 6500 ഹെക്ടർ ഭൂമിയിൽ മുള വച്ചുപിടിപ്പിക്കും. 70ലക്ഷം മരങ്ങളും നട്ടുപിടിപ്പിക്കും.

        മീനങ്ങാടി പഞ്ചായത്ത് മാതൃകയിൽ മൂന്നാം വർഷം മുതൽ മരം ഒന്നിന് 50 രൂപ വീതം വർഷംതോറും കൃഷിക്കാർക്ക് ലഭ്യമാക്കും. മരം വെട്ടുമ്പോൾ വായ്പ തിരിച്ചടച്ചാൽ മതിയാകും. ഇതിന് 200 കോടി രൂപ ഗ്രീൻ ബോണ്ടുകളിൽ നിന്നും ബാങ്കുകൾക്ക് ഡെപ്പോസിറ്റായി നൽകും.

        ജൈവവൈവിധ്യം എക്കോ ടൂറിസത്തിന് പ്രേരകമാകും. ടൂറിസം വികസനത്തിന്
5 കോടി രൂപ വകയിരുത്തുന്നു.

112)        വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയ്ക്ക് 127 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിനു പുറമേ വന്യമൃഗശല്യം നിയന്ത്രിക്കുന്നതിന് കൂടുതൽ പണം അനുവദിക്കുന്നതാണ്. പട്ടികവർഗ്ഗ സ്ത്രീകൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന തിനും മറ്റു ക്ഷേമപ്രവർത്തനങ്ങൾക്കും വേണ്ടി റ്റി.എസ്.പി.യിൽ നിന്നും 25 കോടി രൂപ ചെലവഴിക്കും. കിഫ്ബിയിൽ നിന്ന് വിവിധ പദ്ധതികളിലായി 719 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിനും കിഫ്ബി ധനസഹായം ഉണ്ടാകും. വയനാട് ബദൽ തുരങ്കപ്പാതയുടെ ഡി.പി.ആർ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. പൊതു മരാമത്ത് വകുപ്പിൽ നിന്നും 65 കോടി രൂപയുടെ പ്രവൃത്തികൾ ജില്ലയിൽ നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പരിപാടി, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്നിവയിലായി 214 കോടി രൂപയുണ്ട്. അങ്ങനെ മൂന്നു വർഷം കൊണ്ടു നടപ്പാക്കുന്ന വയനാട് ജില്ലാ പാക്കേജിന്2000 കോടി രൂപയാണ് അടങ്കൽ.

ഇടുക്കി പാക്കേജ്

113)        പരിസ്ഥിതിസന്തുലനാവസ്ഥ ഉറപ്പുവരുത്തി, തേയില, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവിളകളുടെയും, ചക്ക പോലുള്ള പഴവർഗ്ഗങ്ങളുടെയും ഉൽപ്പാദനവും ഉൽപ്പാദന ക്ഷമതയും ഉയർത്തുന്നതിനും ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധനയും ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന തന്ത്രമാണ് ഇടുക്കിക്ക് അടിസ്ഥാനപരമായി വേണ്ടത്. കൃഷി, മണ്ണു-ജലസംരക്ഷണം, മൃഗപരിപാലനം എന്നീ വകുപ്പുകളിൽ നിന്നായി 2020-21-ൽ 100 കോടി രൂപ ഇടുക്കി ജില്ലയ്ക്കുവേണ്ടി മാറ്റിവയ്ക്കും. സ്പൈസസ് പാർക്കിന്റെയും ആഗ്രോ പാർക്കിന്റെയും നിർമ്മാണം ഊർജ്ജിതപ്പെടുത്തും. വട്ടവടയിലെ ശീതകാല വിളകൾക്ക് പ്രത്യേക പരിഗണന നൽകും.

114)        കൃഷിക്കും ജനജീവിതത്തിനും ഉതകുന്ന പ്രദേശമായി ഇടുക്കിയെ നിലനിർത്തുക എന്നതാണ് പ്രധാനം. ഇതിനുതകുന്ന ഭൂവിനിയോഗം സംബന്ധിച്ച ഒരു അഭിപ്രായ സമന്വയം താഴെത്തട്ടിൽ നിന്നും ഉയർന്നു വരണം. കൃഷിഭൂമിയുടെ നഷ്ടപ്പെട്ട പോഷക മൂലകങ്ങളും ജൈവാംശങ്ങളും വീണ്ടെടു ക്കുന്നതിന് മണ്ണ് പരിശോധന നടത്തി പരിഹാര നടപടികൾ സ്വീകരിക്കും. ജൈവകൃഷിയി ലേയ്ക്ക് നീങ്ങേണ്ടതുണ്ട്. നീർത്തടാടിസ്ഥാന ത്തിലുള്ള സമഗ്രഭൂവിനിമയ ആസൂത്രണം ജനപങ്കാളിത്തത്തോടെ നടപ്പാക്കും. ഇത്തര മൊരു ബൃഹത് പരിപാടിക്കുവേണ്ടി റീബിൽഡ് കേരളയിൽ നിന്നും 200 കോടി രൂപ ലഭ്യമാക്കും. പ്രാദേശിക ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ, ശുചിത്വ ജലസംരക്ഷണ പരിപാടി, മരംനടീൽ കാമ്പയിൻ ഇവയുമായി കൂട്ടിയിണക്കി ഈ പരിപാടിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക്
10 കോടി രൂപ അധികമായി വകയിരുത്തുന്നു.

115)        സർ, കേരളത്തിലെ പ്ലാന്റേഷനുകളുടെ അഭിവൃദ്ധിക്കുവേണ്ടി ഒരു പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കുന്നതാണ്. തോട്ടം തൊഴിലാളികളുടെ പാർപ്പിട പദ്ധതി ലൈഫ് മിഷന്റെ ഭാഗമാക്കും.

116)        ടൂറിസം ക്ലസ്റ്ററുകളും സർക്യൂട്ടുകളും ആവിഷ്കരിക്കും. ഫാം ടൂറിസത്തിനായിരിക്കും മുൻഗണന. മൂന്നാറിലെ ബൊട്ടാണിക്കൽ ഗാർഡന്റെ രണ്ടാംഘട്ടം, ഇടുക്കി ഡാമിനോട് അനുബന്ധിച്ച് ടൂറിസം വകുപ്പിന്റെ കൈവശ മുള്ള ടൂറിസം കേന്ദ്രം, ഹൈഡൽ ടൂറിസം എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. ഇടുക്കിയിൽ എയർ സ്ട്രിപ്പ് സ്ഥാപിക്കും.

117)        പ്രളയനാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് പ്രവൃത്തികളിൽ ഇടുക്കി ജില്ലയ്ക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി, ആർകെഐ എന്നിവയിലായി 130 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്.
722 കോടി രൂപയുടെ പൊതുമരാമത്ത് റോഡുകളും പാലങ്ങളുമാണ് ഇപ്പോൾ നിർമ്മാണത്തിലുള്ളത്. 278 കോടി രൂപയുടെ ബോഡിമെട്ട് - മൂന്നാർ ദേശീയപാതയുടെ നിർമ്മാണം നടക്കുകയാണ്. കിഫ്ബിയിൽ നിന്ന് ഏതാണ്ട് 1000 കോടി രൂപയുടെ പ്രവൃത്തികൾക്കുള്ള അനുവാദം നൽകിയിട്ടുണ്ട്. അതിൽ വിദ്യാഭ്യാസ മേഖലയ്ക്ക് 100 കോടി രൂപ, കുടിവെള്ളത്തിന് 80 കോടി രൂപ, ആരോഗ്യത്തിന് 70 കോടി രൂപ, സ്പോർട്സിന്
40 കോടി രൂപ, മരാമത്ത് പണികൾക്ക് 300 കോടി രൂപ തുടങ്ങിയവ ഉൾപ്പെടും. ഏതാണ്ട് 400 കോടി രൂപയുടെ പ്രവൃത്തികൾ അപ്രൈസൽ ഘട്ടത്തിലുണ്ട്. മെഡിക്കൽ കോളേജിന്റെ നിർമ്മാണം ഊർജ്ജിതപ്പെടുത്തും. ഇവയിൽ നിന്നെല്ലാമായി1000 കോടി രൂപ ഇടുക്കി പാക്കേജിന്റെ ഭാഗമായി 2020-21ൽ ചെലവഴിക്കും.

118)        സർ, ഇടുക്കി, വയനാട്, കുട്ടനാട് പാക്കേജുകളെക്കുറിച്ച് ഏപ്രിൽ മാസത്തിനു മുമ്പായി വിശദമായ നിർവ്വഹണ അവലോകന യോഗങ്ങൾ നടത്തുന്നതാണ്. കാസർഗോഡ് പാക്കേജിന് 2020-21ൽ 90 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

 

 

 

 

 

 

 

V

കൃഷിയും പരമ്പരാഗത മേഖലകളും

^^

ഉള്ളടക്കം

കേരംതിങ്ങും കേരളനാട്

119)        നാളികേര ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പി ക്കുന്നതിനും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലൂടെ തേങ്ങയ്ക്ക് 20 ശതമാനമെങ്കിലും ഉയർന്ന വില ലഭ്യമാക്കുന്നതിനുമാണ് ഈ പദ്ധതി. 2020-21-ൽ വാർഡ് ഒന്നിന് 75 തെങ്ങിൻ തൈകൾ വീതം വിതരണം ചെയ്യും. ഇടനിലക്കാരെ ഒഴിവാക്കി നാളികേരത്തിന്റെ വില കൃഷിക്കാർക്ക് ലഭ്യമാക്കുകയും നാളികേരത്തെയും ഉപഉൽപ്പന്ന ങ്ങളെയും മൂല്യവർദ്ധന വരുത്തി അധിക വരുമാനം കൃഷിക്കാരന് ലഭ്യമാക്കുകയും ചെയ്യും. കേരഗ്രാമങ്ങളെ സഹകരണ സംഘങ്ങളുമായി ബന്ധിപ്പിക്കുന്ന സ്കീം തയ്യാറായിട്ടുണ്ട്. 40 സഹകരണ സംഘങ്ങളാണ് ആദ്യഘട്ടത്തിൽ ഇതിൽ പങ്കാളികളാകുന്നത്. ഇവർക്ക് 90 ശതമാനം സബ്സിഡിയിൽ ചകിരി മില്ലുകൾ സ്ഥാപിക്കാൻ ആവശ്യമായ സഹായം നൽകും. വെളിച്ചെണ്ണയും മറ്റ് നാളികേര ഉൽപ്പന്നങ്ങൾക്കും വേണ്ടിയുള്ള നിക്ഷേപത്തിന് 25 ശതമാനം സബ്സിഡി ലഭ്യമാക്കും. ഇതേ സഹായം നാളികേര പ്രൊഡ്യൂസർ കമ്പനി കൾക്കും ലഭ്യമായിരിക്കും. ഈ ബാങ്കുകളുടെ തൊഴിൽ സംഘങ്ങൾ തേങ്ങയിടുകയും അതേ ദിവസം തന്നെ ഓൺലൈനായി കൃഷിക്കാർക്ക് വില നൽകും. മൂല്യവർദ്ധനയുടെ വിഹിതം ബോണസായും വിതരണം ചെയ്യും.

ജീവനി നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം

120)        നല്ല ഭക്ഷണം ഉറപ്പുവരുത്തുന്നതിനു വേണ്ടി പുരയിടകൃഷിയിലെ പച്ചക്കറി പ്രോത്സാഹന പദ്ധതിയാണിത്. ഇതിനായി 18 കോടി
രൂപ വകയിരുത്തുന്നു. ഇതിനുപുറമേ വിഎഫ്പിസികെയ്ക്ക് പച്ചക്കറിക്ക് 7 കോടി രൂപയുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങൾ, വി.എഫ്.പി.സി.കെ, കൃഷി വകുപ്പ് എന്നീ മൂന്ന് ഏജൻസികൾ മൊത്തം 500 കോടി രൂപയെങ്കിലും പച്ചക്കറി മേഖലയിൽ നിക്ഷേപിക്കും. ഏകോപനം ഉറപ്പുവരുത്തുക യാണെങ്കിൽ ഗണ്യമായ അളവിൽ സ്വയം പര്യാപ്തത കൈവരിക്കാനാകും. വാഴക്കുളത്തെ പൈനാപ്പിൾ സംസ്ക്കരണ കേന്ദ്രത്തിന് 3 കോടി രൂപ വകയിരുത്തുന്നു. ഇവിടെയും തൃശൂരിലെ ആഗ്രോ പാർക്കിനും പഴങ്ങളിൽ നിന്ന് വൈനുകൾ ഉണ്ടാക്കുന്നതിനുള്ള സജ്ജീകരണ ങ്ങളും ഉണ്ടാകും.

121)        ചെറുകിട അടിസ്ഥാനത്തിലുള്ള പഴം, പച്ചക്കറി തുടങ്ങിയവയുടെ ഉൽപ്പാദനത്തിൽ കുടുംബാവശ്യം കഴിഞ്ഞുള്ള മിച്ചം ഒരു പ്ലാറ്റ് ഫോമിൽ സമാഹരിക്കുവാൻ കഴിയണം. ഇതിനായി കേരള ഡെവലപ്പ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെ-ഡിസ്ക്) യൂബർ മാതൃകയിലുള്ള ഇലക്ട്രോണിക് പ്ലാറ്റ്ഫോം വികസിപ്പിച്ചിട്ടുണ്ട്. ഈ കേരള ഫുഡ്പ്ലാറ്റ് ഫോമിൽഷകർ, കോ-പ്പറേറ്റീവ് സൊസൈറ്റികൾ, ബാങ്കുകൾ, മറ്റ് ഉൽപ്പാദകർ, വൻകിട-ചെറുകിട കച്ചവടക്കാർ, ഉപഭോക്താ ക്കൾ എന്നിവരെ ഒരു ശൃംഖലയിൽ കൊണ്ടുവരുന്നു. പ്ലാറ്റ്ഫോമിൽ ക്രയവിക്രയം ചെയ്യുന്ന ഉൽപ്പന്നങ്ങൾ എവിടെ, എപ്പോൾ, എങ്ങനെ ഉൽപ്പാദിപ്പിക്കപ്പെട്ടുവെന്ന വിശദാംശങ്ങൾ പ്ലാറ്റ്ഫോം ലഭ്യമാക്കും. പങ്കാളിത്ത ഗ്യാരണ്ടി സ്കീം അനുസരിച്ചുള്ള ഗുണമേന്മ സർട്ടിഫിക്കേഷൻ സംവിധാനവും ഈ പ്ലാറ്റ്ഫോമിൽ ഉണ്ടാകും. എറണാകുളം ജില്ലയിലെ പള്ളിയാക്കൽ സഹകരണ ബാങ്ക് നടപ്പിലാക്കിയിട്ടുള്ള സംയോജിത കൃഷി സംവിധാനം ഈ പ്ലാറ്റ്ഫോമിൽ ഇപ്പോൾ ക്രമീകരിച്ചിട്ടുണ്ട്. വടക്കാഞ്ചേരി മുനിസിപ്പൽ പ്രദേശത്തെ ഉൽപ്പാദനവുംകൂടി പൈലറ്റ് അടിസ്ഥാനത്തിൽ ഏറ്റെടുത്ത് ഈ പ്ലാറ്റ്ഫോം പ്രയോഗക്ഷമമാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.


 

തരിശുരഹിത ഗ്രാമങ്ങൾ

122)        118 കോടി രൂപയാണ് നെൽകൃഷിക്കായി വകയിരുത്തുന്നത്. 5500 രൂപ ഹെക്ടറിന് സബ്സിഡിയായി കൃഷി വകുപ്പ് നൽകും. തരിശുരഹിത പദ്ധതിയുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങൾ വ്യത്യസ്തമായ നിരക്കിൽ വലിയ പിന്തുണ കൃഷിക്ക് നൽകുന്നുണ്ട്.കോൾ മേഖലയിൽ ഇരിപ്പൂ കൃഷിക്ക് ഓപ്പറേഷൻ ഡബിൾ കോൾ നടപ്പാക്കുന്നതിന്2 കോടി രൂപയും, പൊക്കാളി കൃഷിക്ക് 2 കോടി രൂപയും വകയിരുത്തുന്നു. ഇപ്പോൾ തരിശുരഹിത ഗ്രാമങ്ങളുടെ എണ്ണം
26 ആണ്. ഇത് 2020-21ൽ 152 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

123)        കാർഷിക മേഖലയുടെ അടങ്കൽ 764 കോടി രൂപയാണ്. മറ്റ് ഏജൻസികളുംകൂടി പരിഗണി ച്ചാൽ കാർഷിക മേഖലയിൽ 2000-ത്തോളം കോടി രൂപ ഈ വർഷം ചെലവഴിക്കപ്പെടും. മാർക്കറ്റിംഗ് സംവിധാനങ്ങൾക്ക് 52 കോടി രൂപയും ക്രോപ്പ് ഇൻഷ്വറൻസിന് 20 കോടി രൂപയും, സോയിൽ കാർഡ് പദ്ധതിക്ക് 28 കോടി രൂപയും വകയിരുത്തുന്നു. മണ്ണു-ജല സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള ഊന്നൽ തുടരുകയാണ്. നടപ്പുവർഷത്തിൽ ഇതിനായി 94 കോടി രൂപ മൊത്തം ലഭ്യമാക്കിയിട്ടുണ്ട്.

സംയോജിത റൈസ് പാർക്കുംറബ്ബപാക്കും

124)        കഴിഞ്ഞ വർഷം സംയോജിത റൈസ് പാർക്കും റബ്ബർ പാർക്കും പ്രഖ്യാപിച്ചിരുന്നു. സഹകരണ മേഖലയിലെ പാലക്കാട്ടെ റൈസ് പാർക്ക്
2020-21-ൽ പ്രവർത്തനം ആരംഭിക്കും. വ്യവസായ വകുപ്പിന്റെ രണ്ട് റൈസ് പാർക്കുകൾക്ക് ഡിപിആർ തയ്യാറായിട്ടുണ്ട്. 20 കോടി രൂപ വകയിരുത്തുന്നു. 2020-21-ൽ നിർമ്മാണം ആരംഭിക്കും.

125)        റബ്ബർ പാർക്കിന്റെ ഒന്നാംഘട്ടം ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ ആവശ്യം കഴിഞ്ഞുള്ള
500 ഏക്കറിലാണ് സ്ഥാപിക്കുക. ഗതാഗത ബന്ധങ്ങളും വെള്ളവും വൈദ്യുതിയും ഇപ്പോൾ തന്നെ ഉറപ്പായും ഉള്ളതിനാൽ പാർക്കിന്റെ പ്രവർത്തനം 2020-21-ൽ ആരംഭിക്കും. റബ്ബർ പാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന് ആവശ്യമായ സ്ഥലം 2020-21-ൽ ഏറ്റെടുക്കും.

പാലിൽ സ്വയംപര്യാപ്തത

126)